Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡൽഹി ഐ.പി.എൽ...

ഡൽഹി ഐ.പി.എൽ ഫൈനലിനിറങ്ങു​േമ്പാൾ പഴയ താരം തേജസ്വി ബിഹാർ മുഖ്യമന്ത്രിയാകാൻ മത്സരിക്കുകയാണ്​

text_fields
bookmark_border
ഡൽഹി ഐ.പി.എൽ ഫൈനലിനിറങ്ങു​േമ്പാൾ പഴയ താരം തേജസ്വി ബിഹാർ മുഖ്യമന്ത്രിയാകാൻ മത്സരിക്കുകയാണ്​
cancel

പത്തുവർഷം മുമ്പ്​ പട്​നയിലെ ഒരു ഇൻറർ സ്​കൂൾ ക്രിക്കറ്റ്​ മാച്ച്​. ഒരു യുവതാരം അടിച്ച പന്ത്​ ഗാലറിയിലെ വി.ഐ.പി സീറ്റിലിരുന്ന ബിഹാർ മുൻ മുഖ്യമന്ത്രി കൂടിയായ ലാലു പ്രസാദ്​ യാദവിൻെറ കാലിൽ വന്നുവീണു. പന്തെടുത്ത ശേഷം ലാലു പറഞ്ഞു - ''ഇതെൻെറ മകൻ തനിക്ക്​ തന്ന സല്യൂട്ടാണ്​''.

അച്ഛൻെറ വഴിയേ ആർ.ജെ.ഡിയുടെ അമരത്വം ഏ​റ്റെടുക്കും മു​േമ്പ നീളൻമുടിയുമായി ക്രിക്കറ്റ്​ താരമായിരുന്ന ഒരു കാലമുണ്ടായിരുന്നു തേജസ്വി യാദവിന്​. ഝാർഖണ്ഡിനായി രഞ്​ജിട്രോഫിയിൽ കളത്തിലിറങ്ങിയ തേജസ്വിയെ ഐ.പി​.എല്ലിലെ ഗ്ലാമർ ടീമുകളിലൊന്നായ ഡൽഹി ഡെയർ ഡെവിൾസ്​ ഒപ്പംകൂട്ടി. ഡെയർഡെവിൾസിൻെറ അണ്ടർ 19 ടീമിലിടം പിടിച്ച തേജസ്വി ഡൽഹി ഡെയർ ഡെവിൾസ്​ ടീമിലുമെത്തി. 2008-2012 വരെ നാലുസീസണുകളിൽ ഭാഗമായെങ്കിലും ഐ.പി.എല്ലിൽ ഒരിക്കൽപോലും തേജസ്വിക്ക്​ കളത്തിലിറങ്ങാനായില്ല. ''ഡൽഹി ടീമിൽ മകനുണ്ടെങ്കിലും എല്ലാവർക്കും വെള്ളം കൊടുക്കലാണ്​ ജോലി'' എന്നായിരുന്നു പിതാവ് ലാലു പ്രസാദ് യാദവ് ഇതേക്കുറിച്ച്​ പറഞ്ഞത്​.

ഝാർഖണ്ഡിനായി വിദർഭക്കെതിരെ രഞ്​ജി ടീമിലിടം പിടച്ച തേജസ്വിക്ക്​ ആദ്യ മത്സരത്തിൽ ഒരുറൺസെടുക്കാനേ ആയുള്ളൂ. പന്തെടുത്തെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. സയ്യിദ്​ മുഷ്​താവ്​ അലി ​ട്വൻറി 20യിൽ കളത്തിലിറങ്ങിയെങ്കിലും ബാറ്റിലും ബൗളിങ്ങിലും തിളങ്ങാനായില്ല.

തുടർന്ന്​ ക്രിക്കറ്റിലെ നിരാശയുടെ ക്രീസ്​വിട്ട്​ തേജസ്വി രാഷ്​ട്രീയത്തിൽ ഇന്നിങ്​സ്​ പടുത്തുയർത്താനാരംഭിച്ചു. കാലിത്തീറ്റ കുംഭകോണ കേസിൽ 2013ൽ ലാലു പ്രസാദ് യാദവ് അറസ്റ്റിലായപ്പോൾ ആർ.ജെ.ഡി ശരിക്കും നാഥനില്ലാക്കളരിയായ അവസരം തേജസ്വിക്ക്​ തുണയായി. തേജസ്വിയെ ലാലു പിൻഗാമിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും 24കാരനെ നേതാവായി അംഗീകരിക്കാൻ പാർട്ടിയിലുള്ളവർ തയ്യാറായിരുന്നില്ല എന്നതാണ്​ സത്യം. പിന്നീട് വന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി എട്ടുനിലയിൽ പൊട്ടി.

2015ലെ മഹാസഖ്യം തേജസ്വി യാദവി​െൻറ രാഷ്​ട്രീയത്തിലെ തലവര മാറ്റിക്കുറിച്ചു. ഉപമുഖ്യമന്ത്രിയായും പിന്നീട്​ പ്രതിപക്ഷ നേതാവായും മികച്ച പ്രകടനം കാഴ്​ചവെച്ചു. ഇതിനിടയിൽ പാർട്ടിയിലും മുന്നണിയിലും കഠിനമായ പല പ്രതിസന്ധികളും നേരിട്ടു. ഇൗ അനുഭവങ്ങളിലൂടെ ഊതിക്കാച്ചിയെടുത്ത ഒരു നേതാവിനെയാണ്​ 2020ലെ തെരഞ്ഞെടുപ്പിനെ നേരിടാൻ ആർ.ജെ.ഡിക്ക്​ ലഭിച്ചത്​.

ഒടുവിൽ നവംബർ 10ന്​ ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസിൻെറ പുതുരൂപമായ ഡൽഹി കാപ്പിറ്റൽസ്​ മുംബൈക്കെതിരെ കന്നി ഫൈനലിനിറങ്ങുന്ന അതേദിവസം തന്നെ തേജസ്വി യാദവ്​ ബിഹാറിലെ മുഖ്യമന്ത്രി പദത്തിലേക്ക്​ കടുത്ത മത്സരത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi daredevilsTejashwi YadavIPL 2020bihar election 2020
Next Story