Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്ലിന്‍റെ അടുത്ത...

ഐ.പി.എല്ലിന്‍റെ അടുത്ത സീസൺ ഏപ്രിൽ രണ്ടിന്​ തുടങ്ങും

text_fields
bookmark_border
dubai-stadium
cancel
camera_alt

ഐ.​പി.​എ​ൽ ഫൈ​ന​ലി​ന്​ ദു​ബൈ സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ കാ​ണി​ക​ൾ

ന്യൂഡൽഹി: ഐ.പി.എല്ലിന്‍റെ അടുത്ത സീസൺ ഏപ്രിൽ രണ്ടിന്​ തുടങ്ങുമെന്ന്​ സൂചന. അഹമ്മദാബാദ്​, ലഖ്​നോ തുടങ്ങിയ ടീമുകൾ കൂടി എത്തുന്നതോടെ അടുത്ത വർഷത്തെ ഐ.പി.എല്ലിന്​ അടിമുടി മാറ്റമുണ്ടാവും.

ക്രിക്ക്​ബസിന്‍റെ റിപ്പോർട്ട്​ പ്രകാരം ബി.സി.സി.ഐ ഐ.പി.എല്ലിന്‍റെ ഫിക്​ചറിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. എങ്കിലും ആദ്യമത്സരം ഏപ്രിൽ രണ്ടിന്​ ചെന്നൈയിൽ നടത്താൻ ധാരണയായെന്നാണ്​ സൂചന. രണ്ട്​ ടീമുകൾ കൂടി എത്തുന്നതോടെ ​െഎ.പി.എല്ലിലെ മത്സരങ്ങളുടെ എണ്ണം വർധിക്കും.

അതുകൊണ്ട്​ ടൂർണമെന്‍റ്​ 60 ദിവസമായി ദീർഘിക്കുമെന്നാണ്​ സൂചന. ജൂണിലെ ആദ്യത്തെ ഞായറാഴ്ചയായിരിക്കും ഫൈനൽ നടക്കുക. ഇന്ത്യയിലെ കോവിഡ്​ മൂലം ഈ വർഷ​െത്ത ഐ.പി.എൽ യു.എ.ഇയിലേക്ക്​ മാറ്റിയിരുന്നു. ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്​സാണ്​ ഈ വർഷത്തെ ഐ.പി.എൽ ചാമ്പ്യൻമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2022
News Summary - The next season of IPL will start on April 2
Next Story