Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഋഷബ് പന്ത് ത​ന്നെ കാണാൻ പത്ത് മണിക്കൂർ കാത്തിരുന്നെന്ന് 'ദി ലെജൻഡ്' നായിക; ദൈവം അനുഗ്രഹിക്കട്ടെയെന്ന് ക്രിക്കറ്റ് താരം

text_fields
bookmark_border
ഋഷബ് പന്ത് ത​ന്നെ കാണാൻ പത്ത് മണിക്കൂർ കാത്തിരുന്നെന്ന് ദി ലെജൻഡ് നായിക; ദൈവം അനുഗ്രഹിക്കട്ടെയെന്ന് ക്രിക്കറ്റ് താരം
cancel

മുംബൈ: തമിഴ് ബിസിനസുകാരൻ ശരവണൻ അരുളിന്റെ 'ദി ലെജൻഡ്' എന്ന ചിത്രത്തിൽ നായികയായെത്തിയ ബോളിവുഡ് നടി ഉർവശി റൗട്ടേലയും ഇന്ത്യൻ ക്രിക്കറ്റ് താരം ​ഋഷഭ് പന്തും തമ്മിൽ എന്താണ് ബന്ധം?. സമൂഹമാധ്യമങ്ങളിൽ ഇരുവരുടെയും വിഡിയോയും കുറിപ്പും പങ്കുവെച്ച് ഈ അന്വേഷണത്തിലാണ് ചിലർ. തന്നെ കാണാൻ 'ആർ.പി' പത്തു മണിക്കൂർ കാത്തുനിന്നെന്നും തന്റെ ഫോണിലേക്ക് നിരവധി മിസ്ഡ് കോളുകൾ വന്നെന്നുമുള്ള നടിയുടെ അവകാശവാദം ഇരുവരും തമ്മിലുള്ള വാഗ്വാദത്തിലേക്കാണ് നയിച്ചത്. 'ബോളിവുഡ് ഹംഗാമ'ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. എന്നാൽ, ഇവരുടെ വാക്കുകളോട് രൂക്ഷമായാണ് പന്ത് പ്രതികരിച്ചത്. വില കുറഞ്ഞ ജനപ്രീതിക്ക് വേണ്ടി എന്തിനാണ് നുണ പറയുന്നതെന്നായിരുന്നു പന്തിന്റെ ചോദ്യം.

''ഞാൻ വരാണസിയിൽ ഷൂട്ടിലായിരുന്നു. അവിടെ നിന്ന് ഒരു ഷോയിൽ പ​ങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകേണ്ടതുണ്ടായിരുന്നു. ന്യൂഡൽഹിയിൽ മുഴുവൻ ദിവസം ഷൂട്ടുണ്ടായിരുന്നു. പത്തു മണിക്കൂർ ഷൂട്ടിന് ശേഷമാണ് തിരിച്ചുപോന്നത്. ഒരുക്കത്തിനിടെ, മിസ്റ്റർ ആർ.പി വന്ന് ലോബിയിൽ എന്നെ കാത്തിരുന്നു. അദ്ദേഹത്തിന് എന്നെ കാണണമായിരുന്നു. എന്നാൽ, ഞാൻ അത്രയും ക്ഷീണിതയായിരുന്നു. ഉറക്കമുണർന്നപ്പോൾ 16-17 മിസ്ഡ് കോളുകളാണ് കണ്ടത്. എനിക്ക് ദുഃഖം തോന്നി. ഒരാൾ എനിക്കുവേണ്ടി കാത്തിരിക്കുന്നു. എന്നിട്ടും പോകാൻ കഴിഞ്ഞില്ല. മുംബൈയിൽ വെച്ച് കാണാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുംബൈയിൽ കണ്ടുമുട്ടുകയും ചെയ്തു. എന്നാല്‍, ഏറെ പാപ്പരാസികളുണ്ടായിരുന്നു. മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കേണ്ടത് പ്രധാനമാണ്'' എന്നിങ്ങനെയായിരുന്നു ഉർവശി റൗട്ടേല അഭിമുഖത്തിൽ പറഞ്ഞത്.

ആരാണ് കാത്തിരുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് മിസ്റ്റർ ആർ.പി എന്നു മാത്രമാണ് നടി ഉത്തരം നൽകിയത്. അതാരാണെന്ന് വ്യക്തമാക്കാനും അവർ തയാറായില്ല. എന്നാൽ, ഇന്റർവ്യൂ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രതികരണവുമായി റിഷഭ് പന്ത് രംഗത്തെത്തി. ''വാർത്തകളിൽ നിറഞ്ഞുനിൽക്കാനും വിലകുറഞ്ഞ ജനപ്രീതിക്ക് വേണ്ടിയും ചിലർ നുണ പറയുന്നത് കാണുമ്പോൾ കൗതുകം തോന്നുന്നു. പ്രശസ്തിക്കും പേരിനും വേണ്ടിയുള്ള ചിലരുടെ ദാഹം കാണുമ്പോൾ സങ്കടം വരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ'' ഋഷഭ് പന്ത് കുറിച്ചു. എന്നാൽ, കുറച്ചു സമയത്തിന് ശേഷം അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്തു.

ഇതിന് പിന്നാലെ മറുപടിയുമായി റൗട്ടേലയും രംഗത്തെത്തി. ''അനിയാ, ബാറ്റും ബോളും കളിക്കൂ. നിന്നെപ്പോലൊരു കുട്ടി കാരണം ഞാൻ നാണം കെടാൻ ഉദ്ദേശിക്കുന്നില്ല'' എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ നടിയുടെ പ്രതികരണം. നേരത്തെ, ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, പന്ത് അത് നിഷേധിക്കുകയും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'The Legend' heroine said that Rishabh Pant waited for ten hours to meet her
Next Story