Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടീം ഇന്ത്യ മയാമിയിൽ

text_fields
bookmark_border
ടീം ഇന്ത്യ മയാമിയിൽ
cancel

ഫ്ലോറിഡ: വെസ്റ്റിൻഡീസിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾക്കായി ഇന്ത്യൻ ടീം മായാമിയിലെത്തി. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന വീഡിയോ ബി.സി.സി.ഐ ട്വിറ്ററിൽ പങ്കുവെച്ചു.

ഫ്ലോറിഡയിലെ സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയത്തിൽ ശനി, ഞായർ ദിവസങ്ങളിലാണ് മത്സരം. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1 ന് മുന്നിലാണ് വിൻഡീസ്. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ടീം ഇന്ത്യ മൂന്നാം മത്സരത്തിലാണ് തിരിച്ചെത്തിയത്.

ഗയാന നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. വിൻഡീസ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 44 പന്തിൽ 83 റൺസെടുത്ത സൂര്യ കുമാർ യാദവിന്റെയും 49 റൺസെടുത്ത തിലക് വർമയുടെയും മികവിൽ അനായാസം മറികടക്കുകയായിരുന്നു. ആദ്യ ട്വന്റി 20 മത്സരത്തിൽ നാല് റൺസിനും രണ്ടാം മത്സരത്തിൽ രണ്ടു വിക്കറ്റിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇനിയുള്ള രണ്ടു മത്സരവും വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാകും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Indian cricket team arrived in Miami for the Twenty20 match against the West Indies
Next Story