Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴയുടെ ‘കളി’; പഞ്ചാബ്-ആർ.സി.ബി മത്സരം തടസ്സപ്പെട്ടു

text_fields
bookmark_border
മഴയുടെ ‘കളി’; പഞ്ചാബ്-ആർ.സി.ബി മത്സരം തടസ്സപ്പെട്ടു
cancel

ധരംശാല: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരം കനത്ത മഴ കാരണം തടസ്സപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബിക്കായി രജത് പാട്ടിദാർ തകർപ്പൻ അർധസെഞ്ച്വറിയുമായും (23 പന്തിൽ 55) സൂപ്പർ താരം വിരാട് കോഹ്‍ലിയും (23 പന്തിൽ പുറത്താകാതെ 42) ആഞ്ഞടിച്ചതോടെ പത്തോവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിൽ നിൽക്കെയാണ് ആലിപ്പഴ വർഷത്തിന്റെ അകമ്പടിയോടെ മഴയെത്തിയത്.

ആറ് സിക്സും മൂന്ന് ഫോറുമടക്കം 55 റൺസിലെത്തിയ പാട്ടിദാറിനെ സാം കറന്റെ പന്തിൽ ജോണി ബെയർസ്റ്റോ പിടികൂടിയ ഉടൻ കളി നിർത്തിവെക്കുകയായിരുന്നു. ക്യാപ്റ്റൻ ഫാഫ് ഡു പ്ലസി (9), വിൽ ജാക്സ് (12) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. രണ്ട് സിക്സും നാല് ഫോറുമടക്കമാണ് കോഹ്‍ലി 42 റൺസുമായി പുറത്താകാതെ നിൽക്കുന്നത്. പഞ്ചാബിനായി വിദ്വത്ത് കവരപ്പ രണ്ടും സാം കറൺ ഒന്നും വിക്കറ്റ് വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The 'game' of rain; Punjab-RCB match interrupted
Next Story