Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഋഷഭ് പന്തിനെ രക്ഷിച്ച ഡ്രൈവറെയും കണ്ടക്ടറെയും ആദരിക്കും

text_fields
bookmark_border
ഋഷഭ് പന്തിനെ രക്ഷിച്ച ഡ്രൈവറെയും കണ്ടക്ടറെയും ആദരിക്കും
cancel

ഡറാഡൂൺ: കാറപകടത്തിൽ സാരമായി പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി. ജനുവരി 26ന് നടക്കുന്ന പരിപാടിയിലാണ് ഹരിയാന റോഡ് വേസ് ബസ് ഡ്രൈവർ സുശീൽ കുമാർ, കണ്ടക്ടർ പരംജിത്ത് എന്നിവരെ ആദരിക്കുക. സ്വന്തം ജീവൻ പണയംവെച്ച് ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ജീവൻ രക്ഷിക്കുകവഴി സമൂഹത്തിന് മാതൃകയാകുകയാണ് ഇരുവരും ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ച 5.30നാണ് റൂർക്കിക്ക് സമീപം പന്ത് സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടമുണ്ടായത്. കാറിന് തീപിടിച്ചപ്പോഴേക്കും സുശീൽ കുമാറും പരംജിത്തും ചേർന്ന് പന്തിനെ പുറത്തെടുക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച പന്ത് സുഖം പ്രാപിച്ചുവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The driver and conductor who saved Rishabh Pant will be honoured
Next Story