Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mohammed siraj
cancel
Homechevron_rightSportschevron_rightCricketchevron_rightപന്ത്​ തലയിലിടിച്ച്​...

പന്ത്​ തലയിലിടിച്ച്​ ഓസീസ്​ ബൗളർ വീണു; റണ്ണുപേക്ഷിച്ച്​ ഓടിയെത്തി സിറാജ്,​ കൈയടിച്ച്​​ സമൂഹ മാധ്യമങ്ങൾ

text_fields
bookmark_border

ആസ്​ട്രേലിയൻ​ താരം തലക്ക്​ പന്തുകൊണ്ട്​ വീണപ്പോൾ റണ്ണുപേക്ഷിച്ച്​ സാന്ത്വനവുമായി ഓടിയെത്തിയ മുഹമ്മദ്​ സിറാജിന്​ കൈയടിക്കുകയാണ് സമൂഹമാധ്യമങ്ങളും​ ക്രിക്കറ്റ്​ ലോകവും. ബോർഡർ-ഗാവസ്​കർ ടെസ്​റ്റ്​ പരമ്പരക്ക്​ മുന്നോടിയായുള്ള ആസ്​ട്രേലിയ - ഇന്ത്യ സന്നാഹ മത്സരത്തിനിടെയാണ്​ സംഭവം.

ആസ്​ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ എറിഞ്ഞ പന്ത് ജസ്​പ്രിത്​​ ബുംറ സ്​ട്രൈറ്റ്​ ഡ്രൈവിന്​ ശ്രമിച്ചപ്പോൾ ബൗളറുടെ തലയിൽ കൊള്ളുകയായിരുന്നു. ഈ സമയം​ നോൺ സ്​ട്രൈക്കർ എൻഡിലായിരുന്നു സിറാജ്​. ബുംറ റണ്ണിനായി ഓടിയെങ്കിലും സിറാജ്​ ബാറ്റ്​ വലിച്ചെറിഞ്ഞ്​ വീണുകിടക്കുന്ന താരത്തിന്​ അടുത്തേക്ക്​​ ഓടിച്ചെന്നു. അപ്പോഴേക്കും ഓട്ടം മതിയാക്കി ബുംറയും അമ്പയറും മറ്റു ഓസീസ്​ താരങ്ങളുമെത്തി.


സിറാജി​െൻറ പ്രവൃത്തിയെ അഭിനന്ദനങ്ങൾ കൊണ്ട്​ മൂടുകയാണ്​ ആരാധകർ​. ബി.സി.സി​.ഐയും താരത്തി​െൻറ പ്രവൃത്തിയെ അനുമോദിച്ചു.പരിക്കേറ്റതിനെ തുടർന്ന്​ കാമറൂൺ ഗ്രീൻ ടീമിൽനിന്ന്​​ പുറത്തായി. പകരം പാറ്റ്​ റൗവിനെ ഉൾപ്പെടുത്തു. താരത്തെ മെഡിക്കൽ അംഗങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്ന്​ ക്രിക്കറ്റ്​ ആസ്​ട്രേലിയ അറിയിച്ചു.

സന്നാഹ മത്സരത്തി​െൻറ ആദ്യദിനം ആസ്​ട്രേലിയയെ ഇന്ത്യ അടിച്ചൊതുക്കി. ആദ്യം ബാറ്റ്​ ചെയ്​ത്​ 194 റൺസിന്​ പുറത്തായ ഇന്ത്യ ഓസീസിനെ വെറും 108 റൺസിൽ എറിഞ്ഞിട്ടു. ഇന്ത്യ ഒമ്പത്​ വിക്കറ്റിന്​ 123 റൺസ്​​ ​എന്ന നിലയിലായിരുന്നു. എന്നാൽ, അവസാന വിക്കറ്റിൽ മുഹമ്മദ്​ സിറാജിനെ കൂട്ടുപിടിച്ച്​ അർധ സെഞ്ച്വറി നേടിയ ജസ്​പ്രീത്​ ബുംറ (55) ഓസീസ്​ ബൗളർമാരെ ​അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഇന്ത്യക്കായി പൃഥ്വി ഷാ 40ഉം ശുഭ്​മാൻ ഗിൽ 43ഉം റൺസെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ മൂന്ന്​ വിക്കറ്റ്​ വീതം വീഴ്​ത്തിയ മുഹമ്മദ്​ ഷമിയും നവദീപ്​ സെയ്​നിയും ചേർന്ന്​ പിടിച്ചുകിട്ടുകയായിരുന്നു. ബുംറയും മുഹമ്മദ്​ സിറാജ്​ രണ്ട്​ വിക്കറ്റുകൾ വീതം വീഴ്​ത്തി. 32 റൺസെടുത്ത അലക്​സ്​ ക്യാരിയാണ്​ ഓസീസ്​ നിരയിൽ ടോപ്​ സ്​കോററായത്​. രണ്ടാം ഇന്നിങ്​സിൽ ഇന്ത്യ ഒരു വിക്കറ്റ്​ നഷ്​ടത്തിൽ 67 റൺസുമായി ബാറ്റിങ്​ തുടരുകയാണ്​​. മൂന്ന്​ റൺസെടുത്ത്​ പൃഥി ഷായാണ്​ പുറത്തായത്​. മായങ്ക്​ അഗർവാൾ (14 റൺസ്​), ശുഭമാൻ ഗിൽ (47) എന്നിവരാണ്​ ക്രീസിൽ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohammed sirajcameroon green
News Summary - The ball hits his head and the Australian bowler falls; Siraj ran away from the run
Next Story