Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആ​ഷ​സ്​: കപ്പിത്താനായി...

ആ​ഷ​സ്​: കപ്പിത്താനായി കമ്മിൻസ്; ആ​ദ്യ​ദി​നം ഓ​സീ​സി​ന്​ സ്വ​ന്തം

text_fields
bookmark_border
ആ​ഷ​സ്​: കപ്പിത്താനായി കമ്മിൻസ്; ആ​ദ്യ​ദി​നം ഓ​സീ​സി​ന്​ സ്വ​ന്തം
cancel

ബ്രി​സ്​​ബെ​യ്​​ൻ: ടീ​മി​െൻറ നാ​യ​ക​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ പാ​റ്റ്​ ക​മ്മി​ൻ​സ്​ ആ​ദ്യ​ദി​നം ത​ന്നെ ക​ത്തി​ക്ക​യ​റി​യ​പ്പോ​ൾ ആ​ഷ​സ്​ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ആ​സ്​​ട്രേ​ലി​യ​ക്ക്​ ഗം​ഭീ​ര തു​ട​ക്കം. അ​ഞ്ചു വി​ക്ക​റ്റ്​ പി​ഴു​ത ക​മ്മി​ൻ​സി​െൻറ ക​രു​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ 147 റ​ൺ​സി​ന്​ പു​റ​ത്താ​ക്കി​യ ആ​സ്​​ട്രേ​ലി​യ​ക്ക്​ പ​ക്ഷേ മ​ഴ മൂ​ലം ഇ​ന്നി​ങ്​​സ്​ തു​ട​ങ്ങാ​നാ​യി​ല്ല.

38 റ​ൺ​സി​നാ​ണ്​ ക​മ്മി​ൻ​സ്​ അ​ഞ്ചു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ​ത്. 1936നു​ശേ​ഷം ആ​ദ്യ​മാ​യി ആ​ഷ​സി​ലെ ആ​ദ്യ പ​ന്തി​ൽ വി​ക്ക​റ്റ്​ വീ​ഴു​ന്ന​ത്​ ക​ണ്ടാ​ണ്​ ഗാ​ബ​യി​ൽ ക​ളി​ക്ക്​ തു​ട​ക്ക​മാ​യ​ത്. ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തെ​ര​ഞ്ഞെ​ടു​ത്ത ഇം​ഗ്ല​ണ്ടി​െൻറ ത​ക​ർ​ച്ച​ക്ക്​ തു​ട​ക്ക​മി​ട്ട​ത്​ റോ​റി ബേ​ൺ​സി​െൻറ (0) കു​റ്റി തെ​റുപ്പിച്ച്​ മിച്ചൽ സ്​​റ്റാ​ർ​ക്കാ​യി​രു​ന്നു. ടീ​മി​െൻറ നെ​ടു​ന്തൂ​ണു​ക​ളാ​യ ഡേ​വി​ഡ്​ മ​ലാ​നെ​യും (6) നാ​യ​ക​ൻ ജോ ​റൂ​ട്ടി​നെ​യും (0) ഹാ​സ​ൽ​വു​ഡ്​ പ​റ​ഞ്ഞ​യ​ച്ച​തോ​ടെ ഇം​ഗ്ല​ണ്ട്​ മൂ​ന്നി​ന്​ 11 എ​ന്ന നി​ല​യി​ലാ​യി. പി​ന്നീ​ട്​ ടീ​മി​ന്​ ക​ര​ക​യ​റാ​നാ​യി​ല്ല.

ബെ​ൻ സ്​​റ്റോ​ക്​​സി​നെ​യും (5) കു​റ​ച്ചു​നേ​രം പി​ടി​ച്ചു​നി​ന്ന ഹ​സീ​ബ്​ ഹ​മീ​ദി​നെ​യും (25) ക​മ്മി​ൻ​സ്​ പു​റ​ത്ത​താ​ക്കി​യ​തോ​ടെ ഇം​ഗ്ല​ണ്ട്​ അ​ഞ്ചി​ന്​ 60ലേ​ക്ക്​ കൂ​പ്പു​കു​ത്തി. പി​ന്നീ​ട്​ ജോ​സ്​ ബ​ട്​​ല​റും (39) ഒ​ലി പോ​പ്പും (35) പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും സ്​​റ്റാ​ർ​ക്കും ക​മ്മി​ൻ​സും ചേ​ർ​ന്ന്​ അ​വ​സാ​ന നാ​ലു വി​ക്ക​റ്റു​ക​ൾ 35 റ​ൺ​സി​നി​ടെ പി​ഴു​ത്​ ഇം​ഗ്ല​ണ്ടി​െൻറ ക​ഥ ക​ഴി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandPat CumminsAshesaustralia
News Summary - The Ashes: Rain Brings Early Stumps After Pat Cummins Fifer Sees England Fold For 147
Next Story