ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; ദക്ഷിണാഫ്രിക്ക 21 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു
text_fieldsകേപ്ടൗൺ: ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്കുള്ള 21 അംഗം സ്ക്വാഡിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ 26ന് സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട്സ് പാർക്കിൽ ആരംഭിക്കും.
രണ്ടാം ടെസ്റ്റ് ജൊഹനാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിലും മൂന്നാം ടെസ്റ്റ് കേപ്ടൗണിലെ ന്യൂലൻഡ്സിലും നടക്കും. ഡീൻ എൽഗാർ നയിക്കുന്ന ടീമിൽ പേസർ സിസന്ദ മഗലയും വിക്കറ്റ്കീപ്പർ ബാറ്റർ റയാൻ റിക്കൽറ്റനുമാണ് ടീമിലെ പുതുമുഖങ്ങൾ. വിൻഡീസ് പര്യടനത്തിലെ ടീമിനെ നിലനിർത്തിയപ്പോൾ ഡുവാന്നെ ഒലിവിയർ മടങ്ങിയെത്തി.
ദക്ഷിണാഫ്രിക്ക ടെസ്റ്റ് സ്ക്വാഡ്:
ഡീൻ എൽഗാർ (ക്യാപ്റ്റൻ), തെംബ ബവുമ (വൈസ് ക്യാപ്റ്റൻ), ക്വിന്‍റൺ ഡികോക്ക് (വിക്കറ്റ് കീപ്പർ), കാഗിസോ റബാദ, കാരൽ എർവി, ബ്യൂറൻ ഹെന്റിക്സ്, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ലുൻഗി എൻഗിഡി, എയ്ഡൻ മാർക്രം, വിയാൻ മൾഡർ, ആന്‍റിച് നോർക്യ, കീഗൻ പീറ്റേഴ്സൺ, റാസി വാൻ ഡർ ഡസൻ, കൈൽ വെറീനെ, മാർകോ ജാൻസൻ, ഗ്ലെന്‍റൺ സ്റ്റർമാൻ, പ്രെൻലൻ സുബ്രയൻ, സിസാന്ദ മഗല, റയാൻ റിക്കൽറ്റൻ, ഡുവാന്നെ ഒലിവിയർ.