Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഈ തലമുറയിൽ നേരിടാൻ...

ഈ തലമുറയിൽ നേരിടാൻ ആഗ്രഹിക്കുന്ന ബൗളർ അയാളാണ്​; തുറന്നുപറഞ്ഞ്​ സചിൻ

text_fields
bookmark_border
ഈ തലമുറയിൽ നേരിടാൻ ആഗ്രഹിക്കുന്ന ബൗളർ അയാളാണ്​; തുറന്നുപറഞ്ഞ്​ സചിൻ
cancel

വസിം അക്രം, വഖാർ യൂനിസ്​, ​െഗ്ലൻ മക്​ഗ്രാത്ത്​, ഷെയ്​ൻ വോൺ, മുത്തയ്യ മുരളീധരൻ അടക്കമുള്ള ലോകോത്തര ​ബൗളർമാരെ നേരിട്ട്​ റൺ മഴ തീർത്തയാളാണ് ബാറ്റിങ്​ ഇതിഹാസം​ സചിൻ ടെണ്ടുൽക്കർ. എന്നാൽ ഇൗ തലമുറയിലെ ഏതെങ്കിലും ഒരു ബൗളറെ നേരിടാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യം ഒരു യൂട്യൂബ്​ ചാനൽ അഭിമുഖത്തിനിടെ സചിനോട്​ ചോദിച്ചു.

ജസ്​പ്രീത്​ ബുംറ, പാറ്റ്​ കമ്മിൻസ്​, കഗിസോ റബാദ, നഥാൻ ലിയോൺ, റാഷിദ്​ ഖാൻ തുടങ്ങിയ സമകാലിക ബൗളിങ്​ ഓപ്​ഷനുകളിൽ നിന്നും സചിൻ തെരഞ്ഞെടുത്തത്​ അഫ്​ഗാൻ സ്​പിന്നർ റാഷിദ്​ ഖാനെയാണ്​.

''ഈ തലമുറയിലെ ഒരു ബൗളറെ നേരിടാൻ അവസരം കിട്ടിയാൽ റാഷിദ്​ ഖാനെയായിരിക്കും തിരഞ്ഞെടുക്കുക. റാഷിദ്​ ഖാനെക്കുറിച്ച്​ ഒരുപാട്​ ആളുകൾ പറയുന്നത്​ ​കേട്ടിട്ടുണ്ട്​. ഞാൻ അദ്ദേഹത്തി​െൻറ ബൗളിങ്​ ആസ്വദിച്ചിട്ടുമുണ്ട്​. ​ഗൂഗ്​ളി, ലെഗ്​ സ്​പിൻ, ടോപ്​ സ്​പിൻ തുടങ്ങിയ നിരവധി വേരിയേഷനുകൾ റാഷിദി​െൻറ കൈയിലുണ്ട്​. അ​ദ്ദേഹത്തെ നേരിടുന്നത്​ ആസ്വാദ്യകരമായിരിക്കും -സചിൻ വെളിപ്പെടുത്തി.

അഫ്​ഗാനിസ്​താൻ താരമായ റാഷിദ്​ 70 ഏകദിനങ്ങളിലും 48 ട്വൻറി 20കളിലും കളത്തിലിറങ്ങിയിട്ടുണ്ട്​. ഏകദിനത്തിൽ 4.16ഉം ട്വൻറി 20യിൽ 6.14ഉം ഇക്കണോമിയുള്ള റാഷിദ്​ ഖാൻ ട്വൻറി 20 ലോകറാങ്കിങ്ങിൽ ഒന്നാമതാണ്​​. ഐ.പി.എല്ലിൽ സൺറൈസേഴ്​സ്​ ഹൈദരാബാദി​െൻറ കുന്തമുനയാണ്​ താരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkar
News Summary - Tendulkar picks one bowler from current era he would have loved to face
Next Story