Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sachin tendulkar and brian lara
cancel
Homechevron_rightSportschevron_rightCricketchevron_rightസ്​കൂട്ടർ യാത്രയിൽ...

സ്​കൂട്ടർ യാത്രയിൽ ലാറയോട്​ ഹെൽമെറ്റിടാൻ നിർദേശിച്ച്​ സചിൻ; അഭിനയത്തിൽ​ ഓസ്​കാറിന്​ നിർദേശിക്കണമെന്ന്​​ യുവരാജ്​ - വിഡിയോ

text_fields
bookmark_border

വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റൻ ബ്രയാൻ ലാറക്കൊപ്പം റോഡ് സുരക്ഷയെക്കുറിച്ച് അവബോധം നൽകുന്ന വിഡിയോ പങ്കുവെച്ച്​ സചിൻ ടെണ്ടുൽകർ. 49 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ, ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സചിൻ വിവരിക്കുന്നു​.

'ഇരുചക്ര വാഹനം ഓടിക്കു​േമ്പാഴും ക്രിക്കറ്റിൽ ബാറ്റ്​ ​െചയ്യു​േമ്പാഴും ഹെൽമെറ്റ് ധരിക്കൽ അത്യാവശ്യമാണ്! റോഡ് സുരക്ഷയെ നിസ്സാരമായി കാണരുത്. ശരിയായ ഹെൽമെറ്റ് ധരിച്ച് എല്ലായ്പ്പോഴും സുരക്ഷ നിലനിർത്തുക. ഈ സന്ദേശം പ്രചരിപ്പിക്കാൻ സഹായിച്ചതിന് ബ്രയാൻ ലാറക്ക്​ നന്ദി' - എന്ന കുറിപ്പോടെയാണ്​ സചിൻ വിഡിയോ ട്വീറ്റ് ചെയ്​തിട്ടുള്ളത്​.

വിഡിയോ നിരവധി പേരാണ്​ പങ്കുവെച്ചിട്ടുള്ളത്​. ധാരാളം പേർ വിഡിയോയെ പ്രശംസിച്ച്​ രംഗത്ത്​ വന്നു. 'ഓസ്കാർ നോമിനേഷൻ' ലഭിക്കുമെന്നായിരുന്നു​​ ക്രിക്കറ്റ്​ താരം യുവരാജ് സിങ്ങിന്‍റെ കമന്‍റ്​.

റോഡ് സേഫ്റ്റി വേൾഡ് സീരീസ് ട്വന്‍റി20 ടൂർണമെന്‍റിന്‍റെ ഭാഗമായി സചിനും യുവരാജും റായ്പൂരിലുണ്ട്​. ഇവിടെയുള്ള ഹോട്ടലിൽവെച്ചായിരുന്നു​ വിഡിയോയുടെ ചിത്രീകരണം.​ മാർച്ച് 17ന് നടന്ന സെമി ഫൈനലിൽ ലാറയുടെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസ് ലെജന്‍റ്​സിനെ പരാജയപ്പെടുത്തിയാണ്​ സചിൻ നായകനായ ഇന്ത്യ ലെജന്‍റ്​സ്​ ടൂർണമെന്‍റിന്‍റെ ഫൈനലിലെത്തിയത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarbrian laraRoadSafetyWorldSeries
News Summary - Tendulkar instructs Lara to wear helmet on scooter trip; Yuvraj wants to nominate for Oscar for acting - Video
Next Story