Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ: തകർത്തടിച്ച...

ഐ.പി.എൽ: തകർത്തടിച്ച പത്ത്​ ദിനങ്ങൾ

text_fields
bookmark_border
ഐ.പി.എൽ: തകർത്തടിച്ച പത്ത്​ ദിനങ്ങൾ
cancel
camera_alt

പഞ്ചാബ്​ ടീം ഉടമ പ്രീതി സിൻറ ഗാലറിയിൽ

ദുബൈ: ഷാർജ ക്രിക്കറ്റ്​​ സ്​റ്റേഡിയത്തി​െൻറ റൂഫ്​ ടോപ്പി​നെ തഴുകിത്തലോ​ടി പുറത്തേക്കുപാഞ്ഞ സഞ്​ജു സാംസണി​െൻറ സിക്​സർ പോലെ, ആശങ്കകളെ പുറത്തേക്കടിച്ച്​ ആവേശം ആവാഹിച്ച്​ മുന്നേറുകയാണ്​ ഇന്ത്യൻ പ്രീമിയർ ലീഗി​െൻറ 13ാം സീസൺ. ​െഎ.പി.എൽ തുടങ്ങി​ പത്തുദിവസം പിന്നിടു​േമ്പാൾ ക്രിക്കറ്റ്​ പ്രേമികൾക്ക്​ വിരുന്നൊരുക്കിയത് എണ്ണംപറഞ്ഞ പത്ത്​ മത്സരങ്ങൾ. അതിൽ രണ്ട്​ സമനില. രണ്ട്​ സെഞ്ച്വറി. 200 പിന്നിട്ട്​ ഏഴ്​​ ടീമുകൾ. കുട്ടിക്രിക്കറ്റി​െൻറ ആവേശം അക്ഷരാർഥത്തിൽ ഏറ്റെടുത്ത മത്സരങ്ങളായിരുന്നു കടന്നുപോയത്​. റൺസുകൾ വാരിക്കൂട്ടുന്നതിൽ ഷാർജയിലെ കുഞ്ഞൻ സ്​റ്റേഡിയം മുൻപന്തിയിൽ നിന്നപ്പോൾ ഒട്ടും പിറകിലല്ലെന്ന്​ തെളിയിച്ച്​ ​ദുബൈയും അബൂദബിയും​ തൊട്ടുപിന്നിലുണ്ട്​. പത്ത്​ ദിവസത്തെ മത്സരം കൊണ്ട്​ ടീമുകളുടെ ഭാവി വിലയിരുത്താൻ കഴിയില്ലെങ്കിലും കഴിഞ്ഞുപോയ മത്സരങ്ങൾ ചില സൂചനകൾ നൽകുന്നുണ്ട്​. ​അത്രയേറെ സാധ്യത കൽപിക്കാത്ത രാജസ്​ഥാൻ റോയൽസും ഡൽഹി കാപിറ്റൽസും പ്രതീക്ഷകൾ മറികടക്കുന്ന സ്​ഥിരതയാർന്ന പ്രകടനം കാഴ്​ചവെക്കുന്നുവെന്നത്​ വമ്പൻമാർ എന്ന്​ കരുതുന്ന ടീമുകൾക്ക്​ വെല്ലുവിളി ഉയർത്തുന്നുണ്ട്​. ടൂർണമെൻറ്​ കൂടുതൽ ആവേശത്തിലെത്തുമെന്നും അപ്രതീക്ഷിതമായ ചിലതൊക്കെ സംഭവിക്കുമെന്നും പുതുതാരങ്ങൾ നാമ്പിടുമെന്നുമുള്ള വ്യക്​തമായ സൂചനയാണ്​ ഇതുവരെയുള്ള മത്സരങ്ങളിൽ നിന്ന്​ ലഭിക്കുന്നത്​.

• മലയാളത്തി​െൻറ ആഘോഷം

ഷാർജ സ്​റ്റേഡിയത്തിനോടുചേർന്ന്​ നിരവധി മലയാളികളാണ്​ താമസിക്കുന്നത്​. ടി.വിയിലും മൊബൈലിലും കളികണ്ടിരുന്ന അവർ പലകുറി ആഗ്രഹിച്ചിട്ടുണ്ടാവും എങ്ങനെയെങ്കിലും സ്​റ്റേഡിയത്തിൽ കയറിപ്പറ്റിയാൽ കൊള്ള​ാമെന്ന്​. അത്രക്ക്​ കെ​േങ്കമമായിരുന്നു സഞ്​ജുവി​െൻറ വെടിക്കെട്ട്​. തലങ്ങും വിലങ്ങും പാഞ്ഞ ഒമ്പത്​ സിക്​സറുകൾ. പലതും കാണികളെ തേടി പുറത്തേക്കെത്തി. ചെന്നൈക്കെതിരായ മത്സരത്തിൽ ധോണിയെ സാക്ഷിനിർത്തി 32 പന്തിൽ 74 റൺസെടുത്ത സഞ്​ജുവി​െൻറ പ്രകടനം സച്ചിനെയും ഷെയ്​ൻ​ വോണിനെയും പോലെയുള്ള ഇതിഹാസങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയെങ്കിൽ ഒരു കാര്യം നമുക്ക്​ പ്രതീക്ഷിക്കാം, ധോണിക്കുശേഷം ഇന്ത്യയുടെ വിക്കറ്റിന്​ പിന്നിൽ സഞ്​ജുവി​െൻറ സുരക്ഷിത കരങ്ങളുണ്ടാവും. അവിടെയും നിർത്തിയില്ല. ഷാർജയിൽ വീണ്ടും പടക്കംപൊട്ടിച്ചു സഞ്​ജു. പഞ്ചാബിനെതിരായ മത്സരത്തിൽ 42 പന്തിൽ 85 റൺസായിരുന്നു മലയാളി താരം അടിച്ചെടുത്തത്​. അകമ്പടി സേവിച്ച്​ എട്ട്​ സിക്​സറുകളും. ഇതുവരെ 16 സിക്​സാണ്​ സഞ്ജു അടിച്ചുകൂട്ടിയത്​. ഫോറാവ​െട്ട, അഞ്ചെണ്ണം മാത്രം.

ഇപ്പോൾ താമസിക്കുന്ന സ്​ഥലവും കളിക്കുന്ന സംസ്​ഥാനവും വെച്ചുനോക്കിയാൽ ദേവദത്ത്​ പടിക്കൽ പാതി മലയാളിയാണ്​. ആഭ്യന്തര ക്രിക്കറ്റിൽ കർണാടക ടീമി​െൻറ ഭാഗമാണ്​. എങ്കിലും മലയാളികളായ മാതാപിതാക്കളുടെ മകനായി പിറന്ന ദേവദത്ത്​ ഒന്നാന്തരമായി മലയാളം പറയും. അതുകൊണ്ടുതന്നെ, അവ​െൻറ രണ്ട്​ അർധ സെഞ്ച്വറികളും മലയാളക്കര ഏറ്റെടുക്കുകയായിരുന്നു. യുവരാജ്​ സിങ്ങി​െന അനുസ്​മരിപ്പിക്കുന്നതാണ്​ ദേവദത്തി​െൻറ ബാറ്റിങ്​ ശൈലി. വിരാട്​ കോഹ്​ലിയുടെ ടീമിൽ ഒാപണറായി തിളങ്ങിയാൽ കാത്തിരിക്കുന്നത്​ നീല ജഴ്​സിയാണെന്ന്​ അവന്​ നന്നായറിയാം.

• ഷാർജയിലെ വിസ്​ഫോടനം

രണ്ട്​ മത്സരങ്ങൾക്കാണ്​ ഷാർജ ഇതുവരെ ​വേദിയായത്​. രണ്ടിലും കളിച്ച നാല്​ ടീമുകളും 200 റൺസ്​ പിന്നിട്ടു. ആദ്യ മത്സരത്തിൽ 33 സിക്​സറുകൾ പറന്നപ്പോൾ രണ്ടാ​മത്തേതിൽ 29 എണ്ണം പുറത്തെത്തി.

മറ്റ്​ രണ്ട്​ മൈതാനങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ ചെറിയ സ്​റ്റേഡിയമാണ്​ ഷാർജയിലേത്​. ഫോറുകളേക്കാൾ ഷാർജക്കിഷ്​ടം സിക്​സറുകളാണ്​. ​െഎ.പി.എല്ലി​െൻറ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസിനും ഷാർജ സാക്ഷ്യം വഹിച്ചു. മായങ്ക്​ അഗർവാളി​െൻറ സെഞ്ച്വറിയുടെ കരുത്തിൽ 223 റ​ൺസെടുത്ത പഞ്ചാബിനെ മൂന്ന്​ പന്ത്​ ബാക്കിനിൽക്കെ രാജസ്​ഥാൻ ഇൗസിയായി മറികടന്നു. രാഹുൽ തെവാഡിയയുടെ പ്രകടനമാണ്​ എടുത്തുപറയേണ്ടത്​. ആദ്യം മടിച്ചുനിന്ന തെവാഡിയ അവസാനം കത്തിക്കയറിപ്പോൾ ഷെൽഡൺ കോർട്ടലി​െൻറ ഒരോവറിൽ പറന്നത്​ അഞ്ച്​ സിക്​സർ.

• സൂപ്പറാവാത്ത സൂപ്പർ ഒാവറുകൾ

രണ്ട്​ മത്സരങ്ങൾ ഇതിനിടെ സമനിലയിലും കുരുങ്ങി. എന്നാൽ, ഇൗ മത്സരങ്ങൾ സൂപ്പർ ഒാവറിലേക്ക്​ നീണ്ടെങ്കിലും ആവേശം അത്ര പോരായിരുന്നു. ഡൽഹിയും പഞ്ചാബും 157 റൺസ്​ വീതമെടുത്താണ്​ സൂപ്പർ ഒാവർ കളിക്കാൻ ഇറങ്ങിയത്​. എന്നാൽ, ഒരോവറിൽ രണ്ട്​ റൺസ്​ എടുക്കാനേ പഞ്ചാബിന്​ കഴിഞ്ഞുള്ളൂ. മൂന്ന്​ റൺസെടുത്ത ഡൽഹി കളി ജയിച്ചു.

ദുബൈ സ്​റ്റേഡിയത്തിലായിരുന്നു രണ്ടാമത്തെ സൂപ്പർ ഒാവർ. ബംഗളൂരുവും മുംബൈയും 201 റൺസ്​ വീതമെടുത്ത്​ പിരിഞ്ഞു. വെടിക്കെട്ട്​ വീരന്മാരായ പൊള്ളാർഡും ഹർദിക്​ പാണ്ഡ്യയും ഇറങ്ങിയെങ്കിലും സൂപ്പർ ഒാവറിൽ മുംബൈ നേടിയത്​ ഏഴ്​ റൺസ്​ മാത്രം. കോഹ്​ലിയും ഡിവില്യേഴ്​സും ഇറങ്ങി ഇതിനെ മറികടന്നു.

• യുവതാരങ്ങൾ മുന്നോട്ട്​

എടുത്തുപറയേണ്ടത്​ യുവതാരങ്ങളുടെ പ്രകടനമാണ്​. സഞ്​ജുവിനും ദേവദത്തിനും പുറമെ ഇശാൻ കിഷനും മായങ്ക്​ അഗർവാളും റിഷാഭ്​ പന്തും പൃഥ്വി ഷായും ശുഭ്​മാൻ ഗില്ലുമെല്ലാം ശുഭവാർത്തകളാണ്​ കൊണ്ടുവരുന്നത്​. ​െഎ.പി.എൽ ബൗളർമാർക്ക്​ നല്ലകാലമല്ലെങ്കിലും അശ്വിൻ മുരുകനും രവി ബിഷ്​ണോയിയും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്​.

ആശങ്കയുടെ ക്രീസിൽ നിന്ന്​ ആവേശത്തി​െൻറ സിക്​സറുകൾ പറത്തിയാണ്​ 13ാം സീസൺ ​െഎ.പി.എൽ യു.എ.ഇയിൽ പുരോഗമിക്കുന്നത്​​. മഹാമാരിയുടെ കാലത്തെ ടൂർണമെൻറാണെന്ന്​ കാഴ്​ചക്കാർക്ക്​ തോന്നാത്ത രീതിയിലാണ്​ ​െഎ.പി.എല്ലിലെ ഇതുവരെയുള്ള കളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2020IPLCricket
Next Story