Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിക്കേറ്റ് പുറത്തായ ബുംറക്ക് പിന്തുണയുമായി സഹതാരങ്ങൾ

text_fields
bookmark_border
പരിക്കേറ്റ് പുറത്തായ ബുംറക്ക് പിന്തുണയുമായി സഹതാരങ്ങൾ
cancel

പരിക്ക് കാരണം ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്ന് പുറത്തായ പേസർ ജസ്പ്രീത് ബുംറക്ക് പിന്തുണയുമായി ഇന്ത്യൻ താരങ്ങളുടെ ട്വീറ്റ്. ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ബാറ്റർ സൂര്യകുമാർ യാദവുമാണ് ബുംറ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ട്വിറ്ററിൽ താരത്തെ ടാഗ് ചെയ്ത് പോസ്റ്റിട്ടത്. ബുംറയുടെ ആരാധകരും മുൻ ക്രിക്കറ്റ് താരങ്ങളുമെല്ലാം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു.

"നിങ്ങൾ കൂടുതൽ കരുത്തോടെ തിരിച്ചെത്തും. വേഗത്തിൽ സുഖം പ്രാപിക്കട്ടെ" എന്നായിരുന്നു സൂര്യകുമാറിന്റെ ട്വീറ്റ്. "എന്റെ ജസ്സി എപ്പോഴും ചെയ്യുന്നതുപോലെ ശക്തമായി തിരിച്ചുവരൂ" എന്നാണ് ഹാർദിക് പാണ്ഡ്യ കുറിച്ചത്. നട്ടെല്ലിന് പരിക്കേറ്റതിനാൽ 2022ലെ ഏഷ്യാ കപ്പ് ബുംറക്ക് നഷ്ടമായിരുന്നു. ഏകദേശം ആറ് മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Teammates support to injured Bumrah
Next Story