Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ സ്​പോൺസർഷിപ്​​...

ഐ.പി.എൽ സ്​പോൺസർഷിപ്​​ വിവോക്ക്​ ബൈ; ഇനി ടാറ്റ

text_fields
bookmark_border
ഐ.പി.എൽ സ്​പോൺസർഷിപ്​​ വിവോക്ക്​ ബൈ; ഇനി ടാറ്റ
cancel

മും​ബൈ: 17 മാ​സ​ത്തി​നി​ടെ ര​ണ്ടാ​മ​തും ഐ.​പി.​എ​ൽ സ്​​പോ​ൺ​സ​ർ​ഷി​പ്​​ വി​ട്ട്​ ചൈ​നീ​സ്​ മൊ​ബൈ​ൽ ക​മ്പ​നി​ വി​വോ. ഇ​ത്ത​വ​ണ പ​ക്ഷേ, മ​ട​ക്കം പൂ​ർ​ണ​മാ​ണ്. പ​ക​രം ഇ​ന്ത്യ​ൻ വ്യ​വ​സാ​യ​ലോ​ക​ത്തെ അ​തി​കാ​യ​രാ​യ ടാ​റ്റ ഗ്രൂ​പ്​ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക്​ ടൈ​റ്റി​ൽ സ്​​പോ​ൺ​സ​ർ​മാ​രാ​കും.

ചൈ​ന​യു​മാ​യി അ​തി​ർ​ത്തി സം​ഘ​ർ​ഷം മൂ​ർ​ധ​ന്യ​ത്തി​ലെ​ത്തി​യ ഘ​ട്ട​ത്തി​ൽ 2020 സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ തൊ​ട്ടു​മു​മ്പാ​യി​രു​ന്നു വി​വോ ആ​ദ്യം പി​ന്മാ​റി​യ​ത്. ഡ്രീം ​ഇ​ല​വ​ൻ പ​ക​ര​ക്കാ​രു​ടെ കു​പ്പാ​യ​ത്തി​ലെ​ത്തി-220 കോ​ടി​ക്കാ​യി​രു​ന്നു അ​ന്ന്​ ക​രാ​ർ. 2022 സീ​സ​ണി​ൽ പ​ക്ഷേ, കൂ​ടു​ത​ൽ ക​രു​ത്ത​രാ​യ ടാ​റ്റ എ​ത്തു​ന്ന​ത്​ ബി.​സി.​സി.​ഐ​ക്ക്​ ആ​ശ്വാ​സ​മാ​കും. ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക്​ 670 കോ​ടി​യാ​ണ്​ ടാ​റ്റ ന​ൽ​കു​ക. ഒ​രു വ​ർ​ഷം ബാ​ക്കി​നി​ൽ​ക്കെ ക​രാ​ർ അ​വ​സാ​നി​പ്പി​ക്കു​ന്ന വ​ക​യി​ൽ 454 കോ​ടി വി​വോ​യും ന​ൽ​കും. ഇ​തോ​ടെ ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക്​ 1124 കോ​ടി കൈ​യി​ലെ​ത്തു​ന്ന ബി.​സി.​സി.​ഐ​ക്ക്​ ഇ​ര​ട്ടി സ​ന്തോ​ഷ​മാ​കും.

2199 കോ​ടി ന​ൽ​കി 2017ലാ​ണ്​ വി​വോ ഐ.​പി.​എ​ൽ സ്​​പോ​ൺ​സ​ർ​ഷി​പ്​​ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഓ​രോ സീ​സ​ണി​ലും 440 കോ​ടി​യെ​ന്ന നി​ര​ക്കി​ൽ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​യി​രു​ന്നു ക​രാ​ർ. 396 കോ​ടി വീ​തം ന​ൽ​കി അ​തു​വ​രെ​യും ഉ​ണ്ടാ​യി​രു​ന്ന പെ​പ്സി​യെ വെ​ട്ടി​യാ​യി​രു​ന്നു ചൈ​നീ​സ്​ ഇ​ല​ക്​​ട്രോ​ണി​ക്സ്​ ഭീ​മ​ൻ ബി.​ബി.​കെ ഇ​ല​ക്​​ട്രോ​ണി​ക്സി​നു കീ​ഴി​ലെ വി​വോ എ​ത്തു​ന്ന​ത്. ഇ​തേ ക​മ്പ​നി​ക്കു കീ​ഴി​ലെ ഓ​പ്പോ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 2019ൽ ​ബൈ​ജൂ​സി​ന്​ കൈ​മാ​റി അ​വ​ർ രം​ഗം​വി​ട്ടു. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ-​ഓ​ൺ​ലൈ​ൻ ഗെ​യിം രം​ഗ​ത്തെ​യ​ല്ലാ​ത്ത ഒ​രു ക​മ്പ​നി​യെ ഐ.​പി.​എ​ൽ സ്​​പോ​ൺ​സ​ർ​മാ​രാ​യി ല​ഭി​ക്കു​ന്ന​ത്.

സ്​​പോ​ൺ​സ​ർ​ഷി​പ്​​ തു​ക​യു​ടെ പ​കു​തി ബി.​സി.​സി.​ഐ സൂ​ക്ഷി​ക്കു​മ്പോ​ൾ അ​വ​ശേ​ഷി​ച്ച തു​ക 10 ടീ​മു​ക​ൾ​ക്കി​ട​യി​ൽ വീ​തി​ച്ചു​ന​ൽ​കും. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ക​ളി​ക​ളു​ണ്ടാ​കും. 60 ആ​യി​രു​ന്ന​ത്​ 74 ആ​കും.

Show Full Article
TAGS:TataVivoIPL
News Summary - Tata group to replace Vivo as IPL title sponsors from this year
Next Story