Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'അവർക്ക്​ ക്രിക്കറ്റ്​...

'അവർക്ക്​ ക്രിക്കറ്റ്​ ഇഷ്​ടമാണ്​'; താലിബാനെ പുകഴ്​ത്തി അഫ്​ഗാൻ​ ക്രിക്കറ്റ്​ ബോർഡ്​ തലവൻ രംഗത്ത്​

text_fields
bookmark_border
അവർക്ക്​ ക്രിക്കറ്റ്​ ഇഷ്​ടമാണ്​; താലിബാനെ പുകഴ്​ത്തി അഫ്​ഗാൻ​ ക്രിക്കറ്റ്​ ബോർഡ്​ തലവൻ രംഗത്ത്​
cancel

ന്യൂഡൽഹി: താലിബാൻ ഭരണം ഏറ്റെടുത്തതോടെ ക്രിക്കറ്റിൽ വലിയ വളർച്ചയുണ്ടാക്കി മുന്നേറുന്ന അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റി​െൻറ ഭാവിയെച്ചൊല്ലി ആശങ്കകൾ ക്രിക്കറ്റ്​ ലോകത്ത്​ ഉയരുകയാണ്​. എന്നാൽ ഇതിനിടയിൽ താലിബാൻ ക്രിക്കറ്റിനെ പിന്തുണക്കുമെന്ന്​ ഉറപ്പിച്ചുപറയുകയാണ്​ അഫ്​ഗാൻ ക്രിക്കറ്റ്​ ബോർഡ്​ സി.ഇ.ഒ ഹാമിദ്​ ഷിൻവരി.

ഇന്ത്യൻ വാർത്ത ഏജൻസിയായ പി.ടി.ഐയോട്​ കാബൂളിൽ വെച്ച്​ സംസാരിക്കുകയായിരുന്നു ഹാമിദ്​ ഷിൻവരി. ''താരങ്ങളും അവരുടെ ഫാമിലിയും സുരക്ഷിതരാണ്​. താലിബാൻ ക്രിക്കറ്റ്​ ഇഷ്​ടപ്പെടുന്നു. അവർ ഞങ്ങളെ തുടക്കം മുതൽക്കേ പിന്തുണക്കുന്നു. അവർ ഞങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നില്ല. ക്രിക്കറ്റ്​ മുന്നോട്ട്​ തന്നെ പോകും'' -ഷിൻവരി പറഞ്ഞു.

നേരത്തെ നിശ്ചയിച്ച പോലെ സീരീസുകളും ഐ.പി.എല്ലും നടക്കുമെന്നും ട്വൻറി 20 ലോകകപ്പിൽ പ​െങ്കടുക്കുമെന്നും ഷിൻവരി അറിയിച്ചു. അഫ്​ഗാ​െൻറ സൂപ്പർതാരങ്ങളായ റാഷിദ്​ ഖാൻ, മുഹമ്മദ്​ നബി, മുജീബ്​ സദ്​റാൻ അടക്കമുള്ളവർ ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹൻഡ്രഡ്​ ടൂർണമെൻറിൽ പ​ങ്കെടുക്കുകയാണ്​. ആസ്​ട്രേലിയൻ താരം ഷോൺ ടെയ്​റ്റിനെ ബൗളിങ്​ കോച്ചായും അവിഷ്​ക ഗുണവർധനയെ ബാറ്റിങ്​ കോച്ചായും അടുത്തിടെ അഫ്​ഗാൻ ക്രിക്കറ്റ്​ ബോർഡ്​ നിയമിച്ചിരുന്നു. അഫ്​ഗാൻ ക്രിക്കറ്റിന്​ എല്ലാ വിധ സഹായങ്ങളും ബി.സി.സി.ഐയാണ്​ ചെയ്​തുപോരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfghanistan cricket
News Summary - Taliban love cricket, I don’t see game suffering under their rule: ACB CEO
Next Story