Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ഫ്​​ഗാ​നി​സ്താ​നെ...

അ​ഫ്​​ഗാ​നി​സ്താ​നെ വീ​ഴ്ത്തി യു.​എ.​ഇ

text_fields
bookmark_border
അ​ഫ്​​ഗാ​നി​സ്താ​നെ വീ​ഴ്ത്തി യു.​എ.​ഇ
cancel
camera_alt

അ​ഫ്​​ഗാ​നി​സ്താ​നെ​തി​രെ അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ മു​ഹ​മ്മ​ദ്​ വ​സീ​മി​ന്‍റെ ആ​ഹ്ലാ​ദം

ദു​ബൈ: ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​ഫ്​​ഗാ​നി​സ്താ​നെ ഒ​മ്പ​തു​ വി​ക്ക​റ്റി​ന്​ ത​ക​ർ​ത്ത്​ യു.​എ.​ഇ​ക്ക്​ ഉ​ജ്ജ്വ​ല ജ​യം. ബൗ​ളി​ങ്ങി​ലും ബാ​റ്റി​ങ്ങി​ലും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യാ​ണ്​ യു.​എ.​ഇ വി​ജ​യം​ കൊ​യ്ത​ത്. 50 പ​ന്തി​ൽ 91 റ​ൺ​സെ​ടു​ത്ത ഓ​പ​ണ​ർ മു​ഹ​മ്മ​ദ്​ വ​സീ​മാ​ണ്​ യു.​എ.​ഇ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. സ്​​കോ​ർ: അ​ഫ്​​ഗാ​നി​സ്താ​ൻ: 137/6 (20). യു.​എ.​ഇ: 138 /1 (18.2).

ടോ​സ്​ ന​ഷ്ട​പ്പെ​ട്ട്​ ബാ​റ്റ്​ ചെ​യ്ത അ​ഫ്​​ഗാ​നെ തു​ട​ക്കം മു​ത​ൽ യു.​എ.​ഇ ബൗ​ള​ർ​മാ​ർ വ​രി​ഞ്ഞു​മു​റു​ക്കി​യി​രു​ന്നു. ന​ജീ​ബു​ള്ള സ​ദ്​​രാ​ൻ (29 പ​ന്തി​ൽ 37), ഹ​സ്​​റ​ത്തു​ല്ല സെ​സാ​യ്​ (29 പ​ന്തി​ൽ 27) എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ്​ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്താ​നാ​യ​ത്. ര​ണ്ടു​ വി​ക്ക​റ്റ്​ വീ​തം വീ​ഴ്ത്തി​യ സ​ഹൂ​ർ ഖാ​നും സ​വാ​ർ ഫാ​രി​ദു​മാ​ണ്​ ബൗ​ളി​ങ്​ നി​ര​യെ ന​യി​ച്ച​ത്. ജു​നൈ​ദ്​ സി​ദ്ദീ​ഖ്, ആ​കി​ഫ്​ രാ​ജ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റെ​ടു​ത്തു.

138 എ​ന്ന ചെ​റി​യ ല​ക്ഷ്യ​ത്തി​ലേ​ക്ക്​ ബാ​റ്റേ​ന്തി​യ യു.​എ.​ഇ​ക്കാ​യി മു​ഹ​മ്മ​ദ്​ വ​സീം തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ചു. ഏ​ഴു​ സി​ക്സും എ​ട്ടു ഫോ​റും അ​ട​ങ്ങു​ന്ന​താ​ണ്​ വ​സീ​മി​ന്‍റെ ഇ​ന്നി​ങ്​​സ്. മ​റു​വ​ശ​ത്ത്​ വൃ​ത്യ അ​ര​വി​ന്ദ്​ 46 പ​ന്തി​ൽ 38 റ​ൺ​സെ​ടു​ത്ത്​ ഒ​ര​റ്റം കാ​ത്തു. 14ാം ഓ​വ​റി​ൽ വ​സീം പു​റ​ത്താ​യെ​ങ്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ നാ​യ​ക​ൻ സി.​പി. റി​സ്​​വാ​ൻ (ഒ​മ്പ​ത്) കൂ​ടു​ത​ൽ ന​ഷ്ട​മി​ല്ലാ​തെ ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വ​സീ​മാ​ണ്​ മാ​ൻ ഓ​ഫ്​ ദ ​മാ​ച്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAET20I cricket
News Summary - T20I cricket United Arab Emirates won by nine wickets
Next Story