Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടി20 ലോകകപ്പ്​;...

ടി20 ലോകകപ്പ്​; പാകിസ്​താൻ പരിശീലകരായി മാത്യു ഹെയ്​ഡനും വെർനൺ ഫിൻലാൻഡറും

text_fields
bookmark_border
ടി20 ലോകകപ്പ്​; പാകിസ്​താൻ പരിശീലകരായി മാത്യു ഹെയ്​ഡനും വെർനൺ ഫിൻലാൻഡറും
cancel

മുൻ ആസ്​ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്​ഡനെ പാകിസ്​താൻ ക്രിക്കറ്റ്​ ടീമി​െൻറ പരിശീലകനായി തെരഞ്ഞെടുത്തു. മുൻ ദക്ഷിണാഫ്രിക്കൻ താരം വെർനൺ ഫിൻലാൻഡറെയും പരിശീലക ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. പുതിയ പി.സി.ബി ചെയര്‍മാനായി നിയമിതനായ റമീസ് രാജയാണ്​ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്​.

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ കൂടുതല്‍ ആക്രമണോത്സുകവും മികവുറ്റതുമായ പ്രകടനം ടീം നടത്തുമെന്നും അതിനുവേണ്ടിയാണ്​ പുതിയ നിയമനമെന്നും റമീസ് രാജ പ്രതികരിച്ചു.

'ലോകകപ്പുകളില്‍ വിജയിച്ച് പരിചയമുള്ള താരമാണ് ഹെയ്ഡന്‍. ഒരു ആസ്‌ട്രേലിയന്‍ താരം ടീമിനൊപ്പമുണ്ടാകുന്നത് മുതല്‍ക്കൂട്ടാണ്,' -റമീസ് രാജ പറഞ്ഞു. ഫിന്‍ലാന്‍ഡറെ തനിക്ക് നന്നായി അറിയാമെന്നും ഒാസീസിനെതിരെ മികച്ച പ്രകടനം നടത്തിയ താരത്തി​െൻറ സേവനം ടീമി​െൻറ ബൗളിങ്ങിന്​ ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്​തമാക്കി.

അതേസമയം, ഇരുവരും ആദ്യമായാണ് പരിശീലകസ്ഥാനത്തേക്ക് എത്തുന്നത്. പരിശീലക സംഘത്തിൽ ഹെയ്ഡനും ഫിൻലാൻഡറിലും എന്തായിരിക്കും റോളെന്ന്​ ഇപ്പോൾ വ്യക്​തമല്ല, എന്നാൽ, ഇരുവർക്കുമൊപ്പം ഒരു മുഖ്യ പരിശീലകനെ കൂടി നിയമിക്കുമെന്നും റമീസ്​ രാജ കൂട്ടിച്ചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Matthew HaydenT20 World CupPakistanVernon Philander
News Summary - T20 World Cup Matthew Hayden Vernon Philander appointed Pakistan coaches
Next Story