Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യ ഇന്ത്യയായി; അഫ്​ഗാന്​ ജയിക്കാൻ 211 റൺസ്​ വേണം
cancel
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ ഇന്ത്യയായി;...

ഇന്ത്യ ഇന്ത്യയായി; അഫ്​ഗാന്​ ജയിക്കാൻ 211 റൺസ്​ വേണം

text_fields
bookmark_border

ടി20 ലോകകപ്പിൽ അഫ്​ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ കത്തിക്കയറി ടീം ഇന്ത്യ. ടോസ്​ നഷ്​ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കോഹ്​ലിയും സംഘവും അടിച്ചെടുത്തത്​ 210 റൺസ്​. ഓപണർമാരായ രോഹിത്​ ശർമയും (74) കെ.എൽ രാഹുലും (69) കൂറ്റനടികളുമായി മുന്നിൽ നിന്ന്​ നയിച്ചതോടെയാണ്​ 20 ഓവറിൽ രണ്ട്​ വിക്കറ്റുകൾ മാത്രം നഷ്​ടപ്പെടുത്തി നീലപ്പട ഇരട്ടശതകം കടന്നത്​.

ടൂർണമെന്‍റിലെ ഏറ്റവും ഉയർന്ന്​ സ്​കോർ കൂടിയാണിത്​. ആദ്യ രണ്ട്​ മത്സരങ്ങളിലെ പരാജയം കാരണം സെമി പ്രതീക്ഷകൾക്ക്​ തിരിച്ചടിയേറ്റ ഇന്ത്യക്ക്​ പ്രതീക്ഷയേകുന്ന സ്​കോറാണിത്​.

ഇന്ത്യക്ക്​ വേണ്ടി അവസാന ഓവറുകളിൽ റിഷഭ്​ പന്തും​ (13 പന്തുകളിൽ 27 റൺസ്​) ഹർദിക്​ പാണ്ഡ്യയും (13 പന്തുകളിൽ 35) വെടിക്കെട്ട്​ പ്രകടനമാണ്​ നടത്തിയത്​. ഇരുവരും ചേർന്നാണ്​ സ്​കോർ 200 കടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs AfghanistanT20 Worldcup 2021
News Summary - India vs Afghanistan T20 world cup
Next Story