Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വന്‍റി20 ലോകകപ്പ്:...

ട്വന്‍റി20 ലോകകപ്പ്: ഇ​ന്ന് ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് സെ​മി

text_fields
bookmark_border
ട്വന്‍റി20 ലോകകപ്പ്: ഇ​ന്ന് ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് സെ​മി
cancel

മും​ബൈ: രാ​ജ്യം ഹോ​ളി ആ​ഘോ​ഷ​ത്തി​ൽ വ​ർ​ണ​മ​ഴ പൊ​ഴി​ക്ക​വേ ട്വ​ന്റി20 ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​ൻ ഇ​ന്ത്യ വ്യാ​ഴാ​ഴ്ച​യി​റ​ങ്ങു​ന്നു. വാം​ഖ​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ ആ​തി​ഥേ​യ​രും നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രു​മാ​യ മെ​ൻ ഇ​ൻ ബ്ലൂ​വി​നെ​തി​രെ കൊ​മ്പു​കോ​ർ​ക്കു​ന്ന​ത് ഇം​ഗ്ല​ണ്ടാ​ണ്. ര​ണ്ട് ത​വ​ണ ജേ​താ​ക്ക​ളാ​യി​ട്ടു​ള്ള ഇം​ഗ്ലീ​ഷ് പ​ട ഇ​ക്കു​റി സൂ​പ്പ​ർ എ​ട്ടി​ലെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ണ് സെ​മി​യി​ൽ ക​ട​ന്ന​ത്. ഇ​ന്ത്യ​യാ​വ​ട്ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് തോ​റ്റ​തി​നു​ശേ​ഷം ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ സ​ഞ്ജു സാം​സ​ൺ ഫോ​മി​ലേ​ക്കു​യ​ർ​ന്ന​തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​തി​ഥേ​യ ക്യാ​മ്പ്. മു​ൻ​നി​ര പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്നാം സൂ​പ്പ​ർ എ​ട്ട് മ​ത്സ​ര​ത്തി​ൽ തോ​ൽ​വി മു​ന്നി​ൽ​ക്ക​ണ്ട ടീ​മി​നെ പു​റ​ത്താ​വാ​തെ 50 പ​ന്തി​ൽ 97 റ​ൺ​സ് നേ​ടി സ​ഞ്ജു രാ​ജ​കീ​യ​മാ​യി സെ​മി​യി​ലെ​ത്തി​ച്ചു. ഇ​ന്ന് അ​ഭി​ഷേ​ക് ശ​ർ​മ-​സ​ഞ്ജു സാം​സ​ൺ ഓ​പ​ണി​ങ് സ​ഖ്യം മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യാ​ൽ കാ​ര്യ​ങ്ങ​ൾ വ​ഴി​ക്ക് വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ന്ത്യ. തു​ട​ർ​ന്ന് വ​രു​ന്ന ഇ​ഷാ​ൻ കി​ഷ​ൻ, ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ്, തി​ല​ക് വ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ എ​ന്നി​വ​രും ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​രെ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യാ​ൻ കെ​ൽ​പു​ള്ള​വ​രാ​ണ്. ജ​സ്പ്രീ​ത് ബും​റ ന‍യി​ക്കു​ന്ന ബൗ​ളി​ങ് ഡി​പ്പാ​ർ​ട്ട്മെ​ന്റും സു​സ​ജ്ജ​മാ​ണ്. വി​ജ​യ ഇ​ല​വ​നി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് മു​തി​രാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ ഓ​ൾ റൗ​ണ്ട​ർ അ​ക്ഷ​ർ പ​ട്ടേ​ൽ, സ്പി​ന്ന​ർ വ​രു​ൺ ച​ക്ര​വ​ർ​ത്തി, പേ​സ​ർ അ​ക്ഷ​ർ പ​ട്ടേ​ൽ എ​ന്നി​വ​രും തു​ട​രും.

ഹാ​രി ബ്രൂ​ക് ന​യി​ക്കു​ന്ന ഇം​ഗ്ലീ​ഷ് നി​ര​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ കൊ​ടു​മു​ടി​യി​ലാ​ണ്. പേ​സ​ർ ജോ​ഫ്ര ആ​ർ​ച്ച​റി​നെ​തി​രെ സ​ഞ്ജു​വും സ്പി​ന്ന​ർ വി​ൽ ജാ​ക്സി​നെ​തി​രെ അ​ഭി​ഷേ​കും പ​ത​റി​യ അ​നു​ഭ​വ​ങ്ങ​ളി​ൽ ഇ​വ​ർ പ്ര​തീ​ക്ഷ‍യ​ർ​പ്പി​ക്കു​ന്നു. ലോ​കോ​ത്ത​ര ബാ​റ്റ​ർ​മാ​രാ​യ ഫി​ൽ സാ​ൾ​ട്ട്-​ജോ​സ് ബ​ട്‌​ല​ർ ജോ​ടി​യി​ലെ ഒ​രാ​ളെ​ങ്കി​ലും നി​ല​യു​റ​പ്പി​ച്ചാ​ൽ ഇ​ന്ത്യ​ക്ക് പ​ണി​യാ​വും. മാ​ച്ച് വി​ന്നി​ങ് ഓ​ൾ റൗ​ണ്ട​ർ സാം ​ക​റ​നാ​ണ് ഇം​ഗ്ല​ണ്ടി​ന്റെ വ​ജ്രാ​യു​ധം. ട്വ​ന്റി20​യു​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ ആ​ർ​ക്കും മു​ൻ​തൂ​ക്ക​മി​ല്ലാ​ത്ത മ​ത്സ​ര​ത്തി​ൽ ടോ​സും വി​ധി നി​ർ​ണ​യി​ച്ചേ​ക്കും.

ടീം ​ഇ​വ​രി​ൽ​നി​ന്ന്

ഇ​ന്ത്യ: സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), സ​ഞ്ജു സാം​സ​ൺ, അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ, തി​ല​ക് വ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, അ​ക്ഷ​ർ പ​ട്ടേ​ൽ, അ​ർ​ഷ്ദീ​പ് സി​ങ്, ജ​സ്പ്രീ​ത് ബും​റ, വ​രു​ൺ ച​ക്ര​വ​ർ​ത്തി, റി​ങ്കു സി​ങ്, കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ്, വാ​ഷി​ങ്ട​ൺ സു​ന്ദ​ർ.

ഇം​ഗ്ല​ണ്ട്: ഹാ​രി ബ്രൂ​ക്ക് (ക്യാ​പ്റ്റ​ൻ), ജോ​സ് ബ​ട്‌​ല​ർ, ഫി​ൽ സാ​ൾ​ട്ട്, ജേ​ക്ക​ബ് ബെ​ഥേ​ൽ, ടോം ​ബാ​ന്റ​ൺ, സാം ​ക​റ​ൻ, വി​ൽ ജാ​ക്സ്, റെ​ഹാ​ൻ അ​ഹ​മ്മ​ദ്, ലി​യാം ഡോ​സ​ൺ, ജോ​ഫ്ര ആ​ർ​ച്ച​ർ, ആ​ദി​ൽ റ​ഷീ​ദ്, ബെ​ൻ ഡ​ക്ക​റ്റ്, ജാ​മി ഓ​വ​ർ​ട്ട​ൺ, ജോ​ഷ് ടോ​ങ്, ലൂ​ക്ക് വു​ഡ്.

ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും സെമിയിൽ ഏറ്റുമുട്ടിയ 2022​ലെയും ’24ലെയും അനുഭവം

ട്വ​ന്റി20 ലോ​ക​ക​പ്പ് സെ​മി​യി​ൽ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും മു​ഖാ​മു​ഖം വ​രു​ന്ന​ത്. 2022ൽ ​ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ 10 വി​ക്ക​റ്റി​ന്‍റെ വ​ൻ ജ​യം നേ​ടി​യ ഇം​ഗ്ലീ​ഷു​കാ​ർ ഫൈ​ന​ലി​ൽ പാ​കി​സ്താ​നെ തോ​ൽ​പി​ച്ച് കി​രീ​ട​വു​മാ​യാ​ണ് ആ​സ്ട്രേ​ലി​യ​യി​ൽ​നി​ന്ന് മ​ട​ങ്ങി​യ​ത്. പി​ന്നീ​ട് ഇ​ന്ത്യ​ക്ക് ഇം​ഗ്ല​ണ്ടി​നെ 2024ലെ ​സെ​മി​യി​ലും എ​തി​രാ​ളി​ക​ളാ​യി കി​ട്ടി. 68 റ​ൺ​സ് ജ​യ​വു​മാ​യി മ​ധു​ര​മാ​യി ക​ണ​ക്കു തീ​ർ​ത്ത് രോ​ഹി​ത് ശ​ർ​മ​യും സം​ഘ​വും ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജേ​താ​ക്ക​ളാ​യി. ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് സെ​മി ജ​യി​ക്കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് കി​രീ​ട​മാ​ണെ​ന്ന​താ​ണ് ച​രി​ത്രം.

ഹെ​ഡ് ടു ​ഹെ​ഡ്

വ​ർ​ഷം

ഘ​ട്ടം

ഫ​ലം

2007

ഗ്രൂ​പ്

ഇ​ന്ത്യ​ക്ക് 18 റ​ൺ​സ് ജ​യം

2009

സൂ​പ്പ​ർ 8

ഇം​ഗ്ല​ണ്ടി​ന് 3 റ​ൺ​സ് ജ​യം

2012

ഗ്രൂ​പ്

ഇ​ന്ത്യ​ക്ക് 90 റ​ൺ​സ് ജ​യം

2022

സെ​മി

ഇം​ഗ്ല​ണ്ടി​ന് 10 വി​ക്ക​റ്റ് ജ​യം

2024

സെ​മി

ഇ​ന്ത്യ​ക്ക് 68 റ​ൺ​സ് ജ​യം

റാ​ങ്കി​ങ്: സ​ഞ്ജു​വി​ന് വൻ കു​തി​പ്പ്

ന്യൂ​ഡ​ൽ​ഹി: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ വെ​ടി​ക്കെ​ട്ട് ഇ​ന്നി​ങ്‌​സി​ന് പി​ന്നാ​ലെ ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കി​ങ്ങി​ൽ വ​ൻ മു​ന്നേ​റ്റ​വു​മാ​യി മ​ല​യാ​ളി താ​ര​വും ഇ​ന്ത്യ​ൻ ഓ​പ​ണ​റു​മാ​യ സ​ഞ്ജു സാം​സ​ൺ. പു​തി​യ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ റാ​ങ്കി​ങ് പ്ര​കാ​രം ഒ​റ്റ​യ​ടി​ക്ക് 25 സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യ സ​ഞ്ജു 40ാം സ്ഥാ​ന​ത്തെ​ത്തി. ബാ​റ്റ​ർ​മാ​രി​ൽ ഇ​ന്ത്യ​ൻ ഓ​പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ​യും ബൗ​ള​ർ​മാ​രി​ൽ സ്പി​ന്ന​ർ വ​രു​ൺ ച​ക്ര​വ​ർ​ത്തി​യും ഒ​ന്നാം​സ്ഥാ​നം നി​ല​നി​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandT20 World CupIndiaSports News
News Summary - T20 World Cup India-England semi-final today
Next Story