Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്വൻറി- 20 ലോകകപ്പ്​: ഗാലറിയിൽ 70 ശതമാനം കാണികൾ
cancel
Homechevron_rightSportschevron_rightCricketchevron_rightട്വൻറി- 20 ലോകകപ്പ്​:...

ട്വൻറി- 20 ലോകകപ്പ്​: ഗാലറിയിൽ 70 ശതമാനം കാണികൾ

text_fields
bookmark_border

ദുബൈ: ട്വൻറി 20 ലോകകപ്പിൽ യു.എ.ഇയിലെയും ഒമാനിലെയും ഗാലറികളിൽ 70 ശതമാനം കാണികളെ കയറ്റും. ഐ.സി.സിയാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ എത്തിയശേഷം ആദ്യമായാണ്​ യു.എ.ഇ ഇത്രയധികം കാണികളെ ഗാലറയിൽ അനുവദിക്കുന്നത്​.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എല്ലിൽ 50 ശതമാനത്തിൽ താഴെ കാണികളെയാണ്​ അനുവദിച്ചിരിക്കുന്നത്​. അടുത്തിടെ നടന്ന യു.എ.ഇയുടെ ലോകകപ്പ്​ ഫുട്​ബാൾ യോഗ്യത മത്സരങ്ങളിൽ 60 ശതമാനമായിരുന്നു അനുമതി. കൂടുതൽ കാണികൾ എത്തുന്നതോടെ ഗാലറിയിലെ ആരവങ്ങളും ആവേശവും വർധിക്കും. ഗാലറിയിൽ കൂടുതൽ കാണികൾക്ക്​ അനുമതിയുണ്ടെങ്കിലും ടിക്കറ്റ്​ വിൽപന സജീവമാണ്​. 24ന്​ ദുബൈയിൽ നടക്കുന്ന ഇന്ത്യ- പാകിസ്​താൻ മത്സരത്തി​െൻറ ടിക്കറ്റ്​ മണിക്കൂറുകൾക്കകമാണ്​ വിറ്റുതീർന്നത്​. ഇന്ത്യയു​െട മിക്ക മത്സരങ്ങളുടെയും കുറഞ്ഞ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർ തങ്ങുന്ന സ്​ഥലമായതിനാൽ യു.എ.ഇയുടെ വേദികളിൽ എല്ലാ രാജ്യക്കാരുടെയും സാമിപ്യമുണ്ടാകും.

നാലുപേർക്ക്​ അടുത്തടുത്ത്​ ഇരിക്കുന്നതിന്​ കുഴപ്പമുണ്ടാകില്ല. എന്നാൽ, അഞ്ചാമത്തെ സീറ്റ്​ ഒഴിച്ചിടും. ഒമാൻ ക്രിക്കറ്റ്​ അക്കാദമി ഗ്രൗണ്ടി​െൻറ ഗാലറിയിൽ 3000 പേർക്കാണ്​ ​പ്രവേശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:galleryT20 World CupUAE
News Summary - T20 World Cup Venues to Operate at 70 percent Capacity for Fans
Next Story