Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വന്‍റി20 ലോകകപ്പ്...

ട്വന്‍റി20 ലോകകപ്പ് ഔദ്യോഗിക ഗാനം പുറത്തിറങ്ങി; സംഗീതം ഒരുക്കിയത്​ അമിത്​ ത്രിവേദി

text_fields
bookmark_border
2021 T20 World Cup official anthem
cancel

ദുബൈ: ഒക്​ടോബർ 17 മുതൽ നവംബർ 14 വരെ യു.എ.യിലും ഒമാനിലുമായി നടക്കുന്ന ട്വന്‍റി 20 ലോകകപ്പിന്‍റെ ഔദ്യാഗിക ഗാനം പുറത്തിറങ്ങി. ലോകകപ്പിന്‍റെ സംപ്രേക്ഷകരായ സ്റ്റാർ സ്​പോർട്​സുമായി സഹകരിച്ച്​ തയാറാക്കിയ ഗാനം വ്യാഴാഴ്ച രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ (ഐ.സി.സി) അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദിയാണ് 'ലിവ് ദ ഗെയിം' എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്​. ലോകത്തെമ്പാടുമുള്ള യുവ ക്രിക്കറ്റ്​ ആരാധകരും ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി, വെസ്റ്റിൻഡീസിന്‍റെ കീറൻ പൊള്ളാർഡ്​, ആസ്​ട്രേലിയയുടെ ഗ്ലെൻ മക്​സ്​വെൽ, അഫ്​ഗാനിസ്​താന്‍റെ റാശിദ്​ ഖാൻ എന്നിവരുടെ ആനിമേറ്റഡ്​ രൂപങ്ങളുമാണ്​ ഗാനരംഗത്ത്​ പ്രത്യക്ഷ​െപ്പടുന്നത്​.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 40 പേരടങ്ങുന്ന സംഘമാണ് ഗാനത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 16 രാജ്യങ്ങള്‍ പ​ങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ പാകിസ്​താനും ന്യൂസിലൻഡും അഫ്ഗാനിസ്താനുമടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്​ഥാനം. ഒക്ടോബര്‍ 24 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20 World Cup 2021Official AnthemAmit Trivedi
News Summary - T20 World Cup 2021 Official Anthem Launched Composed by Amit Trivedi
Next Story