Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വ​ൻ​റി20...

ട്വ​ൻ​റി20 ലോ​ക​ക​പ്പ്​: ഇന്ത്യക്ക്​ അഫ്​ഗാൻ പരീക്ഷ

text_fields
bookmark_border
afgan vs india
cancel

അ​ബൂ​ദ​ബി: സാ​ധ്യ​ത​യു​ടെ അ​വ​സാ​ന ക​ച്ചി​ത്തു​രു​മ്പി​ലാ​ണ്​ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ. ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ നേ​രി​യ സെ​മി പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ ഇ​ന്ന്​ അ​ഫ്​​ഗാ​നി​സ്​​താ​നെ​തി​രെ ഇ​റ​ങ്ങു​ക​യാ​ണ്. ഗ്രൂ​പ്​ ര​ണ്ടി​ൽ ആ​ദ്യ ര​ണ്ടു ക​ളി​ക​ളി​ൽ പാ​കി​സ്​​താ​നോ​ടും ന്യൂ​സി​ല​ൻ​ഡി​നോ​ടും ​തോ​റ്റ വി​രാ​ട്​ കോ​ഹ്​​ലി​ക്കും സം​ഘ​ത്തി​നും അ​ടു​ത്ത മൂ​ന്നു ക​ളി​യും ജ​യി​ക്ക​ണം. ജ​യി​ച്ചാ​ൽ​മാ​ത്രം പോ​ര, റ​ൺ​ശ​രാ​ശ​രി​യി​ൽ വ​ൻ മു​ന്നേ​റ്റം ന​ട​ത്ത​ണം. പോ​രാ​ത്ത​തി​ന്​ മ​റ്റു മ​ത്സ​ര​ഫ​ല​ങ്ങ​ൾ അ​നു​കൂ​ല​മാ​വു​ക​യും വേ​ണം.

മൂ​ന്നു ക​ളി​ക​ളി​ൽ നാ​ലു പോ​യ​ൻ​റു​മാ​യി ഇ​ന്ത്യ​യെ​ക്കാ​ൾ ഏ​റെ മു​ന്നി​ലാ​ണ്​ അ​ഫ്​​ഗാ​ൻ. ഇ​ന്ത്യ​ക്കെ​തി​രെ ജ​യി​ച്ചാ​ൽ, അ​വ​ർ​ക്ക്​ സെ​മി പ്ര​തീ​ക്ഷ വ​ർ​ണാ​ഭ​മാ​ക്കാം. അ​തി​നാ​ൽ ത​ന്നെ മു​ഹ​മ്മ​ദ്​ ന​ബി​യും സം​ഘ​വും ത​ങ്ങ​ളു​ടെ എ​ല്ലാ ക​രു​ത്തു​മാ​യാ​വും അ​ങ്ക​ത്തി​നി​റ​ങ്ങു​ക.

എ​ന്തെ​ങ്കി​ലും സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ൽ അ​ത്​ നി​ല​നി​ർ​ത്താ​ൻ ശേ​ഷി​ക്കു​ന്ന മൂ​ന്നു ക​ളി​യി​ലും മി​ക​ച്ച വി​ജ​യം അ​നി​വാ​ര്യ​മാ​യ ഇ​ന്ത്യ ഇ​ന്ന്​ ര​ണ്ടും ക​ൽ​പി​ച്ചാ​യി​രി​ക്കും ഇ​റ​ങ്ങു​ക. ബാ​റ്റി​ങ്ങി​ലെ മോ​ശം പ്ര​ക​ട​ന​മാ​ണ്​ ര​ണ്ടു ക​ളി​യി​ലും ഇ​ന്ത്യ​യെ കാ​ര്യ​മാ​യി ബാ​ധി​ച്ച​ത്. മു​ൻ​നി​ര ബാ​റ്റ​ർ​മാ​രു​ടെ മോ​ശം ഫോം ​ടീ​മി​നെ ഉ​ല​ച്ചു​ക​ള​ഞ്ഞു.

ഓ​പ​ണ​ർ​മാ​രാ​യ രോ​ഹി​ത്​ ശ​ർ​മ​യും ലോ​കേ​ഷ്​ രാ​ഹു​ലും ആ​ദ്യ ക​ളി​യി​ൽ പ​രാ​ജ​യ​മാ​യ​പ്പോ​ൾ പ​രി​ക്കേ​റ്റ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്​ പ​ക​ര​മെ​ത്തി​യ ഇ​ഷാ​ൻ കി​ഷ​നെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ര​ണ്ടാം ക​ളി​യി​ൽ രോ​ഹി​തി​നെ താ​ഴോ​ട്ടി​റ​ക്കി. പു​റം​വേ​ദ​ന മാ​റി​യി​ല്ലെ​ങ്കി​ൽ സൂ​ര്യ​കു​മാ​ർ ഇ​ന്നും പു​റ​ത്താ​യി​രി​ക്കും. അ​ങ്ങ​നെ​യെ​ങ്കി​ൽ വീ​ണ്ടും അ​വ​സ​രം ല​ഭി​ക്കു​ന്ന കി​ഷ​നെ ഓ​പ​ൺ ചെ​യ്യി​ക്കാ​ൻ ഇ​ന്ന്​ രാ​ഹു​ലി​നെ താ​ഴോ​ട്ടി​റ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ആ​ര്​ ഓ​പ​ൺ ചെ​യ്​​താ​ലും തു​ട​ക്കം ടീ​മി​ന്​ നി​ർ​ണാ​യ​ക​മാ​വും. മ​ധ്യ​നി​ര​യി​ൽ ഹ​ർ​ദി​ക്​ പാ​ണ്ഡ്യ​യു​ടെ ഫോ​മി​ല്ലാ​യ്​​മ​യാ​ണ്​ ഇ​ന്ത്യ​യെ വ​ല​ക്കു​ന്ന​ത്.

ചെ​റി​യ സ്​​കോ​റു​ക​ളാ​ണ്​ പ്ര​തി​രോ​ധി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്​ എ​ന്ന ന്യാ​യ​മു​ണ്ടെ​ങ്കി​ലും ബൗ​ളി​ങ്ങി​ലും ഇ​ന്ത്യ​ക്ക്​ കാ​ര്യ​മാ​യി തി​ള​ങ്ങാ​നാ​യി​ട്ടി​ല്ല. ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്​ പ​ക​രം ക​ളി​ച്ച ശ​ർ​ദു​ൽ ഠാ​കു​റി​ന്​ ക​ഴി​ഞ്ഞ ക​ളി​യി​ൽ ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല. ആ​ർ. അ​ശ്വി​ന്​ മു​ന്നി​ൽ അ​വ​സ​രം ല​ഭി​ച്ച വ​രു​ൺ ച​ക്ര​വ​ർ​ത്തി​ക്ക്​ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളി​ലും തി​ള​ങ്ങാ​നാ​യി​ല്ല. ഇ​ന്ന്​ അ​ശ്വി​നെ പ​രീ​ക്ഷി​ക്കാ​ൻ കോ​ഹ്​​ലി ത​യാ​റാ​വു​മോ എ​ന്ന്​ ക​ണ്ട​റി​യ​ണം.

ട്വ​ൻ​റി20 ലോ​ക​ക​പ്പിപേ​സ്​ ബൗ​ളി​ങ്​ കു​ന്ത​മു​ന​ക​ളാ​യ ജ​സ്​​പ്രീ​ത്​ ബും​റ​യും മു​ഹ​മ്മ​ദ്​ ഷ​മി​യും ഇ​ന്നെ​ങ്കി​ലും തി​ള​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ആ​രാ​ധ​ക​ർ. അ​ഫ്​​ഗാ​ൻ നി​ര​യി​ൽ ലെ​ഗ്​​സ്​​പി​ന്ന​ർ റാ​ഷി​ദ്​ ഖാ​നെ​യാ​യി​രി​ക്കും ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​ർ ഏ​റെ ഭ​യ​ക്കു​ന്ന​ത്. ബാ​റ്റി​ങ്ങി​ൽ സൂ​പ്പ​ർ സ്​​റ്റാ​റു​ക​ളി​ല്ലെ​ങ്കി​ലും കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ മി​ക​ച്ച സ്​​കോ​ർ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന​വ​രാ​ണ്​ അ​ഫ്​​ഗാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaT20 World Cup 2021Afghanistan
News Summary - T20 World Cup 2021 India will face Afghanistan today
Next Story