Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സയ്യദ് മുഷ്താഖ് അലി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും

text_fields
bookmark_border
സയ്യദ് മുഷ്താഖ് അലി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും
cancel

തിരുവനന്തപുരം: സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണാണ് ക്യാപ്റ്റൻ. നവംബർ 23 മുതൽ ഡിസംബർ മൂന്നുവരെയാണ് മത്സരങ്ങൾ. കേരള ക്രിക്കറ്റ് ലീഗിൽ തിളങ്ങിയ അബ്ദുൽ ബാസിദും ഷറഫുദീനും ടീമിലുണ്ട്.

ഗ്രൂപ് ഇയിൽ മുബൈ, മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ്, സർവിസസ്, നാഗാലന്‍റ് എന്നീ ടീമുകൾക്ക് ഒപ്പമാണ് കേരളം സ്ഥാനം പിടിച്ചത്. നവംബർ 23ന് സർവിസസിനെതിരെയാണ് ആദ്യ മത്സരം. കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ, അബ്ദുൽ ബാസിദ് പി.എ, അഖിൽ സ്കറിയ, അജ്നാസ് എം, സിജോമോൻ ജോസഫ്, മിഥുൻ എസ്, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ സി.വി, ബേസിൽ എൻ.പി, ഷറഫുദ്ദീൻ എൻ.എം, നിധീഷ് എം.ഡി.

റിസർവ് താരങ്ങളായി സി.കെ. നായിഡു ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വരുൺ നായനാർ, ഷോൺ റോജർ, അഭിഷേക് ജെ. നായർ എന്നിവരെ ഉൾപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Syed Mushtaq Ali Trophy: Sanju will lead Kerala
Next Story