Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസയ്യിദ്​ മുഷ്​താഖ്​...

സയ്യിദ്​ മുഷ്​താഖ്​ അലി​ ട്രോഫി: കേ​ര​ളം x ഹി​മാ​ച​ൽ പ്രീ​ക്വാ​ർ​ട്ട​ർ ഇ​ന്ന്​

text_fields
bookmark_border
സയ്യിദ്​ മുഷ്​താഖ്​ അലി​ ട്രോഫി: കേ​ര​ളം x ഹി​മാ​ച​ൽ പ്രീ​ക്വാ​ർ​ട്ട​ർ ഇ​ന്ന്​
cancel

ന്യൂ​ഡ​ൽ​ഹി: സ​യ്യി​ദ്​ മു​ഷ്​​താ​ഖ്​ അ​ലി​ ട്രോ​ഫി ട്വ​ൻ​റി20 ടൂ​ർ​ണ​മെൻറ്​ പ്രീ​ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ചൊ​വ്വാ​ഴ്​​ച നടക്കും. കേ​ര​ള​ത്തി​ന്​ ഹി​മാ​ച​ൽ​പ്ര​ദേ​ശാ​ണ്​ എ​തി​രാ​ളി. മ​റ്റു പ്രീ​ക്വാ​ർ​ട്ട​റു​ക​ളി​ൽ മ​ഹാ​രാ​ഷ്​​ട്ര വി​ദ​ർ​ഭ​​​യെ​യും ക​ർ​ണാ​ട​ക സൗ​രാ​ഷ്​​ട്ര​യെ​യും നേ​രി​ടും.

ത​മി​ഴ്​​നാ​ട്, രാ​ജ​സ്ഥാ​ൻ, ബം​ഗാ​ൾ, ഗു​ജ​റാ​ത്ത്, ഹൈ​ദ​രാ​ബാ​ദ്​ ടീ​മു​ക​ൾ നേ​ര​ത്തേ ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി മൂ​ന്നു ടീ​മു​ക​ളെ ക​ണ്ടെ​ത്താ​നാ​ണ്​ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ.

പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ അ​ഞ്ചു ഗ്രൂ​പ്പു​ക​ളി​ലെ​യും ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​ണ്​ നേ​രി​ട്ട്​ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. എ​ല്ലാ ഗ്രൂ​പ്പു​ക​ളി​ലെ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​രും പ്ലേ​റ്റ്​ ​ഗ്രൂ​പ്പി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ വി​ദ​ർ​ഭ​യു​മാ​ണ്​ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടി​യ​ത്.

ഗ്രൂ​പ്​ ഡി​യി​ൽ ഗു​ജ​റാ​ത്തി​നു​ പി​ന്നി​ൽ ര​ണ്ടാ​മ​താ​യാ​യി​രു​ന്നു കേ​ര​ള​ത്തി​െൻറ മു​ന്നേ​റ്റം. അ​ഞ്ചി​ൽ മൂ​ന്നു ക​ളി​ക​ൾ ജ​യി​ച്ച കേ​ര​ളം പോ​യ​ൻ​റ്​ നി​ല​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ധ്യ​പ്ര​ദേ​ശി​നെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ തോ​ൽ​പി​ച്ച​തി​െൻറ ബ​ല​ത്തി​ലാ​ണ്​ മു​ന്നേ​റി​യ​ത്.

അ​ഞ്ചു ക​ളി​ക​ളി​ൽ 147.05 സ്​​ട്രൈ​ക്ക്​ റേ​റ്റി​ൽ ര​ണ്ടു അ​ർ​ധ​സെ​ഞ്ച്വ​റി​യ​ട​ക്കം 175 റ​ൺ​സ​ടി​ച്ചി​ട്ടു​ള്ള നാ​യ​ക​ൻ സ​ഞ്​​ജു സാം​സ​ണി​െൻറ ക​രു​ത്തി​ലാ​ണ്​ കേ​ര​ള​ത്തി​െൻറ പ്ര​തീ​ക്ഷ. ഏ​ഴു വി​ക്ക​റ്റു​മാ​യി ബേ​സി​ൽ ത​മ്പി​യാ​ണ്​ കേ​ര​ള​ത്തി​െൻറ വി​ക്ക​റ്റ്​​വേ​ട്ട​ക്കാ​രി​ൽ മു​ന്നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:himachal pradeshSyed Mushtaq Ali Trophy 2021Kerala News
News Summary - Syed Mushtaq Ali Trophy: Kerala x Himachal Pre-Quarter Today
Next Story