Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊരിഞ്ഞ പോരാട്ടം; അവസാന ഓവർ ത്രില്ലറിൽ കേരളത്തിന് ഒരു റൺ ജയം

text_fields
bookmark_border
kerala vs services 987
cancel

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ വാശിയേറിയ പോരാട്ടത്തിൽ സർവിസസിനെ ഒരു റണ്ണിന് പരാജയപ്പെടുത്തി കേരളം. വിഷ്ണു വിനോദ് കേരളത്തിനായി സെഞ്ച്വറി നേടി. സ്കോർ: കേരളം: 189/3. സർവിസസ്: 188/5.

ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ മൂന്ന് വിക്കറ്റിന് 189 റൺസാണ് നേടിയത്. 62 പന്തുകളിൽ നാല് സിക്സറും 15 ഫോറും ഉൾപ്പെടെ 109 റൺസോടെ വിഷ്ണു വിനോദ് പുറത്താവാതെ നിന്നു. താളം കണ്ടെത്താൻ പ്രയാസപ്പെട്ട ക്യാപ്റ്റൻ സഞ്ജു സാംസൺ 22 പന്തിൽ 22 റൺസെടുത്ത് പുറത്തായി. സൽമാൻ നിസാർ 42 റൺസെടുത്ത് പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുക്കാനേ സർവിസസിനായുള്ളൂ. അവസാന ഓവറിൽ 17 റൺസായിരുന്നു സർവിസിന് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ തന്നെ എൻ. ശർമയെ ബേസിൽ തമ്പി ക്ലീൻ ബൗൾഡാക്കി. വികാസ് ഹതാവാലെയും അർജുൻ ശർമയും തുടർന്ന് തകർത്തടിച്ചെങ്കിലും കേരളത്തിന്‍റെ സ്കോറിന് ഒരു റണ്ണകലെ പോരാട്ടം അവസാനിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Syed Mushtaq Ali Trophy Kerala Vs Services
Next Story