Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളം പ്രീ ക്വാർട്ടറിൽ

text_fields
bookmark_border
സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളം പ്രീ ക്വാർട്ടറിൽ
cancel

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ കേരളം ഉജ്ജ്വല വിജയത്തോടെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ് സിയിലെ അവസാന മത്സരത്തിൽ മേഘാലയയെ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മേഘാലയക്ക് 20 ഓവറിൽ എട്ട് വിക്കറ്റിന് 100 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

വൈശാഖ് ചന്ദ്രനും സുദേഷൻ മിഥുനും രണ്ട് വീതം വിക്കറ്റെടുത്തു. മറുപടിയിൽ കേരളം 12.2 ഓവറിൽ ലക്ഷ്യം കണ്ടു. ഓപണർ വിഷ്ണു വിനോദ് 12 പന്തിൽ 27ഉം സചിൻ ബേബി 24 പന്തിൽ 28ഉം റൺസെടുത്തു. ഗ്രൂപ് സിയിൽ 24 പോയന്റോടെ കർണാടക ഒന്നാം സ്ഥാനക്കാരായി നേരിട്ട് ക്വാർട്ടർ ഫൈനലിൽ കടന്നു. കേരളത്തിനും ഹരിയാനക്കും 20 പോയന്റ് വീതമാണുള്ളത്. റൺറേറ്റ് അടിസ്ഥാനത്തിലാണ് കേരളം രണ്ടാം സ്ഥാനക്കാരായത്.

ആദ്യ അഞ്ച് ടീമിന് നേരിട്ട് ക്വാർട്ടർ പ്രവേശനമുണ്ട്. തുടർന്ന് വരുന്ന ആറ് ടീമുകൾ ക്വാർട്ടറിലെ അവശേഷിക്കുന്ന മൂന്ന് ബെർത്തിനായി ഏറ്റുമുട്ടും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Syed Mushtaq Ali Trophy: Kerala in the pre-quarters
Next Story