Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഞ്ജുവിന് അർധസെഞ്ച്വറി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ ആറാം ജയം

text_fields
bookmark_border
ഗ്രൂപ്പ് ബിയിൽ ആറ് മത്സരങ്ങളും ജയിച്ച് 24 പോയിന്‍റോടെ ഒന്നാമതാണ് കേരളം
sanju samson
cancel

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ കേരളം ഒഡിഷയെ 50 റൺസിന് തോൽപ്പിച്ചു. കേരളത്തിന്‍റെ തുടർച്ചയായ ആറാം ജയമാണിത്. ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്താകാതെ 55 റൺസെടുത്തു. ജലജ് സക്സേന അഞ്ചും ശ്രേയസ് ഗോപാൽ നാലും വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ നാല് വിക്കറ്റിന് 183 റൺസാണെടുത്തത്. 31 പന്തിൽ നാല് വീതം ഫോറും സിക്സും പറത്തിയാണ് സഞ്ജു 55 റൺസെടുത്തത്. വരുൺ നായനാർ (48), വിഷ്ണു വിനോദ് (35) എന്നിവരും മികച്ച പ്രകടനം നടത്തി. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരൻ രോഹൻ കുന്നുമ്മൽ 16 റൺസെടുത്ത് പുറത്തായി.

തകർച്ചയോടെയായിരുന്നു ഒഡിഷയുടെ തുടക്കം. പിന്നീട് കൃത്യമായ ഇടവേളകളിൽ കേരളം വിക്കറ്റുകൾ വീഴ്ത്തിയതോടെ ഒഡിഷ ഇന്നിങ്സ് 18.1 ഓവറിൽ 133 റൺസിൽ അവസാനിച്ചു. നാല് ഒഡിഷ ബാറ്റർമാർ റണ്ണൊന്നുമെടുക്കാതെ പുറത്തായി.

കഴിഞ്ഞ മത്സരത്തിൽ സിക്കിമിനെതിരെ കേരളം 132 റൺസിന്‍റെ കൂറ്റൻ ജയം നേടിയിരുന്നു. ഗ്രൂപ്പ് ബിയിൽ ആറ് മത്സരങ്ങളും ജയിച്ച് 24 പോയിന്‍റോടെ ഒന്നാമതാണ് കേരളം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - syed mushtaq ali trophy Ker vs Odi
Next Story