സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന്റെ വിധി ഇന്നറിയാം
text_fieldsമൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ശനിയാഴ്ച നിർണായക മത്സരം. ഗ്രൂപ് സിയിൽ നിലവിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ടീം ഇന്ന് അവസാന കളിയിൽ മേഘാലയയെ നേരിടും.
ആദ്യ സ്ഥാനങ്ങളിലുള്ള കർണാടകക്കും ഹരിയാനക്കും 20 വീതവും കേരളത്തിന് 16ഉം പോയന്റാണുള്ളത്. ഹരിയാന-കർണാടക മത്സരവും ഇന്നുണ്ട്. ഇതിന്റെ ഫലംകൂടി നോക്കിയായിരിക്കും നോക്കൗട്ട് റൗണ്ടിലേക്കുള്ള കേരളത്തിന്റെ ടിക്കറ്റ് തീരുമാനിക്കുക.
കഴിഞ്ഞദിവസം ജമ്മു-കശ്മീരിനെ 62 റൺസിന് തോൽപിച്ചാണ് സഞ്ജു സാംസണും സംഘവും നാലാം ജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം സചിൻ ബേബിയുടെയും (62) സഞ്ജുവിന്റെയും (61) മികവിൽ നിശ്ചിത 20 ഓവറിൽ 184 റൺസെടുത്തു. ജമ്മു-കശ്മീരിന്റെ മറുപടി 19 ഓവറിൽ 122ലൊതുങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

