Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സയ്യിദ് മുഷ്താഖലി ട്രോഫി: ബറോഡയെ തോൽപിച്ച് പഞ്ചാബ് ചാമ്പ്യന്മാർ

text_fields
bookmark_border
സയ്യിദ് മുഷ്താഖലി ട്രോഫി: ബറോഡയെ തോൽപിച്ച് പഞ്ചാബ് ചാമ്പ്യന്മാർ
cancel

മൊഹാലി: സയ്യിദ് മുഷ്താഖലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് കിരീടം പഞ്ചാബിന്. ആവേശകരമായ ഫൈനലിൽ ബറോഡയെ 20 റൺസിനാണ് ഇവർ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ നാല് വിക്കറ്റിന് 223 റൺസെന്ന കൂറ്റൻ സ്കോറിലെത്തി.

തിരിച്ചടിച്ച ബറോഡക്ക് 20 ഓവറിൽ ഏഴ് വിക്കറ്റിന് 203 റൺസാണ് എടുക്കാനായത്. 61 പന്തിൽ 113 റൺസ് നേടിയ അൻമോൽ പ്രീത് സിങ്ങിന്റെ സെഞ്ച്വറിയും 27 പന്തിൽ 61 റൺസുമായി പുറത്താവാതെനിന്ന നേഹൽ വധേരയുടെ അർധ ശതകവുമാണ് പഞ്ചാബിനെ മികച്ച നിലയിലെത്തിച്ചത്.

42 പന്തിൽ 61 റൺസെടുത്ത അഭിമന്യൂ സിങ് രജ്പുതാണ് ബറോഡയുടെ ടോപ് സ്കോറർ. പഞ്ചാബിനായി അന്താരാഷ്ട്ര പേസർ അർഷ്ദീപ് സിങ് നാല് വിക്കറ്റ് നേടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Syed Mushtaq Ali Trophy 2023: Punjab beats Baroda
Next Story