Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവർഷങ്ങൾക്ക് ശേഷം​...

വർഷങ്ങൾക്ക് ശേഷം​ ശ്രീശാന്ത്​ കേരളത്തിനായി പന്തെറിഞ്ഞു; വിക്കറ്റ് ​നേട്ടത്തോടെ തുടക്കം

text_fields
bookmark_border
വർഷങ്ങൾക്ക് ശേഷം​ ശ്രീശാന്ത്​ കേരളത്തിനായി പന്തെറിഞ്ഞു; വിക്കറ്റ് ​നേട്ടത്തോടെ തുടക്കം
cancel

ആകാംക്ഷക്ക്​ വിരാമമിട്ട്​ കേരളത്തിനായി ശ്രീശാന്ത്​ പന്തെറിഞ്ഞു. സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫിയിൽ പുതുച്ചേരിക്കെതിരായ മത്സരത്തിൽ ബേസിൽ തമ്പിക്കൊപ്പം ആദ്യസ്​പെൽ എറിഞ്ഞ ശ്രീശാന്ത്​ തന്‍റെ രണ്ടാം ഓവറിൽ ഫാബിദ്​ അഹമ്മദിന്‍റെ കുറ്റിതെറിപ്പിച്ച്​ ​ മടങ്ങിവരവ്​ ഗംഭീരമാക്കി.

ആദ്യ ഓവറിൽ​ ഒൻപത്​ റൺസ്​ വഴങ്ങിയ ശ്രീശാന്ത്​ രണ്ടാം ഓവറിൽ ആറുറൺസ്​ ​നൽകിയാണ്​ വിക്കറ്റെടുത്തത്​. മൂന്നാംഓവറിൽ പത്ത്​ റൺസാണ്​ വഴങ്ങിയത്​. ഒടുവിൽ വിവരം ലഭിക്കു​േമ്പാൾ ഒൻപത്​ ഓവറിൽ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ 69 എന്ന നിലയിലാണ്​ പുതുച്ചേരി. സഞ്​ജു സാംസൺ നയിക്കുന്ന കേരളത്തിൽ സചിൻ ബേബി, ജലജ്​ സക്​സേന, റോബിൻ ഉത്തപ്പ, കെ.എം ആസിഫ്​ അടക്കമുള്ള പ്രമുഖതാരങ്ങളുമുണ്ട്​. ഗ്രൂപ് ഇയിലാണ്​ കേരളം മാറ്റുരക്കുന്നത്​.

വാതുവെപ്പ്​ ആരോപണത്തെത്തുടർന്ന്​ ബി.സി.സി​.ഐ വിലക്കേർപ്പെടുത്തിയിരുന്ന ​ശ്രീശാന്ത്​ ഏഴുവർഷത്തെ ഇടവേളക്ക്​ ശേഷമാണ്​ കളത്തിലിറങ്ങുന്നത്​. ആജീവനാന്ത വിലക്കാണ്​ ആദ്യം ഏർപ്പെടു​ത്തിയെങ്കിലും ബി.സി.സി.ഐ ഓബുഡ്​സ്​മാനിൽ നൽകിയ അപ്പീലിനെത്തുടർന്ന്​ കാലാവധി കുറക്കുകയായിരുന്നു.

2013 ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിക്കു​േമ്പാഴാണ്​ ശ്രീശാന്തും സഹതാരങ്ങളായ അജിത്​ ചാന്ദിലയതും അങ്കിത്​ ചവാനും വാതുവെപ്പ്​ വിലക്ക്​ നേരിട്ടത്​. 37കാരനായ ​ശ്രീശാന്ത്​ ഇന്ത്യക്കായി 27 ടെസ്​റ്റിലും 53 ഏകദിനത്തിലും കളത്തിലിറങ്ങിയിട്ടുണ്ട്​. 2007ൽ ഇന്ത്യ ട്വൻറി 20 ​​േലാകകപ്പ്​ നേടു​േമ്പാഴും 2011ൽ ഏകദിന ലോകകപ്പ്​ നേടു​േമ്പാഴും ശ്രീശാന്ത്​ ഇന്ത്യൻ ടീമിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala cricketS. Sreesanth
Next Story