Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right54 പന്തിൽ 137, ഇതാ...

54 പന്തിൽ 137, ഇതാ പുതിയ അസ്ഹറുദ്ദീൻ!;​ മുംബൈയുടെ വമ്പിനെ തല്ലിയോടിച്ച്​ കേരളം

text_fields
bookmark_border
54 പന്തിൽ 137, ഇതാ പുതിയ അസ്ഹറുദ്ദീൻ!;​ മുംബൈയുടെ വമ്പിനെ തല്ലിയോടിച്ച്​ കേരളം
cancel

സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റി​െൻറ ഈറ്റില്ലങ്ങളിലൊന്നായ മുംബൈയുടെ സ്വന്തം വാംഖഡെയിൽ ആതിഥേയരെ കേരളം തല്ലിയോടിച്ചു. ഐ.പി.എല്ലിലും ഇന്ത്യൻടീമിലും അനുഭവസമ്പത്തുള്ള വൻതാരനിരയുമായെത്തിയ മുംബൈയെ കേരളം എട്ടുവിക്കറ്റിന്​ തകർത്തുവിട്ടു.

വെറും 54 പന്തിൽ 137 റൺസുമായി നിറഞ്ഞാടിയ മുഹമ്മദ്​ അസ്​ഹറുദ്ദീ​െൻറ അസാമാന്യപ്രകടനത്തിന്​ മുമ്പിൽ മുംബൈ ബൗളർമാർ നട്ടം തിരിഞ്ഞു. ആദ്യം ബാറ്റുചെയ്​ത മുംബൈ ഉയർത്തിയ 197 റൺസി​െൻറ കൂറ്റൻ വിജയലക്ഷ്യം കേരളം വെറും 15.5 ഓവറിൽ മറികടന്നു.

പന്തിനെ കൃത്യമായ ടൈമിങ്ങോടെയും ക്ലാസിക്​ ഷോട്ടുകളിലൂടെയും മൈതാനത്തി​െൻറ വശങ്ങളിലേക്ക്​ പറത്തിയ അസ്​ഹറുദ്ദീൻ മത്സരം അനായാസം കേരളത്തിന്​ നേടിക്കൊടുക്കുകയായിരുന്നു. 23 പന്തിൽ 33 റൺസെടുത്ത റോബിൻ ഉത്തപ്പയും 12 പന്തിൽ 22 റൺസെടുത്ത സഞ്​ജുസാംസണും അസ്​ഹറുദ്ദീന്​ തുണയായി നിന്നു. 11 സിക്​സറുകളും ഒൻപത്​ ബൗണ്ടറികളും അസ്​ഹറുദ്ദീ​െൻറ ബാറ്റിനെ ചുംബിച്ച്​ പറന്നു. പഴയ ഇന്ത്യൻ നായകൻ അസ്​ഹറുദ്ദീനെ കേരളത്തി​െൻറ അസ്​ഹർ അനുസ്​മരിപ്പിക്കുന്നുവെന്നാണ്​ ക്രിക്കറ്റ്​ പണ്ഡിതൻ ഹർഷ ഭോഗ്​ലെ ട്വീറ്റ്​ ചെയ്​തത്​.

ആദ്യം ബാറ്റുചെയ്​ത മുംബൈ കേരളത്തെ നന്നായി പ്രഹരിച്ചു. നാലോവറിൽ 25 റൺസ്​ മാ​ത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്ത കെ.എം ആസിഫും 34 റൺസിന്​ മൂന്ന്​ വിക്കറ്റെടുത്ത ജലജ്​ സക്​സേനയും തങ്ങളുടെ ക്ലാസ്​ കാണിച്ചുകൊടുത്തപ്പോൾ നാലോവറിൽ 47 റൺസ്​ വഴങ്ങിയ ശ്രീശാന്തും 50 റൺസ്​ വഴങ്ങിയ നിതീഷും 39 റൺസ്​ വഴങ്ങിയ ബേസിൽ തമ്പിയും നിരാശപ്പെടുത്തി.40 റൺസെടുത്ത യശസ്വി ജയ്​സ്വാൾ, 42 റൺസെടുത്ത ആദിത്യ താരെ, 38 റൺസെടുത്ത സൂര്യകുമാർ യാദവ്​ എന്നിവരാണ്​ മുംബൈ നിരയിൽ തിളങ്ങിയത്​. ഗ്രൂപ്പ്​ ഇയിലെ ആദ്യ മത്സരത്തിൽ പുതുച്ചേരിയെ തകർത്ത കേരളത്തി​െൻറ തുടർച്ചയായ രണ്ടാം വിജയമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala cricketMohammed AzharuddeenMushtaq Ali Trophy 2021
Next Story