Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ടീം മാൻ' മുംബൈയുടെ...

'ടീം മാൻ' മുംബൈയുടെ സൂര്യകുമാർ യാദവി​െൻറ ത്യാഗത്തെ വാഴ്​ത്തി ആരാധകർ

text_fields
bookmark_border
ടീം മാൻ മുംബൈയുടെ സൂര്യകുമാർ യാദവി​െൻറ ത്യാഗത്തെ വാഴ്​ത്തി ആരാധകർ
cancel

ദുബൈ: മാന്യൻമാരുടെ കളിയാണ്​ ക്രിക്ക​റ്റെന്ന്​ പൊതുവെ പറയപ്പെടാറുണ്ട്​. അതുപോലെ തന്നെ ത്യാഗികളു​ടെയും കൂടി കളിയാണ്​ ക്രിക്കറ്റ്​. ദുബൈ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ്​ അഞ്ചാം ഐ.പി.എൽ കിരീടം സ്വന്തമാക്കിയപ്പോൾ ആ മത്സരത്തിൽ ത​െൻറ പെരുമാറ്റം കൊണ്ട്​ ആരാധക ഹൃദയം കീഴടക്കിയ ഒരുവനുണ്ട്​. സുര്യകുമാർ യാദവ്​.

157 റൺസ്​ ചേസ്​ ചെയ്യവേ 11ാം ഓവറിൽ ആശയക്കുഴപ്പത്തി​െൻറ പേരിൽ ​മുംബൈക്ക്​ വിക്കറ്റ്​ നഷ്​ടമായ വേളയിലാണത്​. സ്​ട്രൈക്കിലുണ്ടായിരുന്ന രോഹിത് ശർമ സിംഗിൾ എടുക്കാനായി ഓടിത്തുടങ്ങി. എന്നാൽ സൂ​ര്യകുമാർ ഓടാൻ നിൽക്കാതെ തിരികെ പോകാൻ ആവശ്യപ്പെ​ട്ടെങ്കിലും വൈകിപ്പോയിരുന്നു. പിഴവ്​ വരുത്താതെ അജിൻക്യ രഹാനെ പന്ത്​ ഋഷഭ്​ പന്തിന്​ നൽകുകയും താരം സ്​റ്റംപിളക്കുകയും ചെയ്​തു.

48 റൺസുമായി അർധസെഞ്ച്വറിയിലേക്ക്​ കുതിക്കുകയായിരുന്ന നായകനായി ത​െൻറ വിക്കറ്റ്​ ത്യജിച്ച്​ ഡഗ്​ ഔട്ടിലേക്ക്​ തിരികെ നടന്ന സൂര്യകുമാറി​െൻറ പ്രവർത്തിയെ വാഴ്​ത്തുകയാണ്​ സോഷ്യൽ മീഡിയ.

20പന്തുകളിൽ നിന്ന്​ 19 റൺസുമായി താളം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന യാദവ്​ ഒട്ടും നിരാശ പോലും പ്രകടിപ്പിക്കാതെയാണ്​ തിരികെ നടന്നത്​. ഏറ്റവും മികച്ച 'ടീം മാൻ' എന്ന വിശേഷണമാണ്​ സൂര്യകുമാറിന്​ ട്വിറ്ററാറ്റികൾ ചാർത്തി നൽകിയത്​.

'സുവർണ ഹൃദയമുള്ള താരം. രോഹിത്തിന്​ വേണ്ടി ത​െൻറ വിക്കറ്റ്​ ത്യജിച്ചു. എന്തൊരു കളിക്കാരനാണയാൾ' -ഒരാൾ ട്വിറ്ററിൽ എഴുതി. 'ആ സമയത്ത്​ രോഹിത്ത്​ നന്നായി ബാറ്റ്​ ചെയ്യുകയായിരുന്നു. ആദ്യ മത്സരത്തിന്​ ശേഷം അദ്ദേഹം നങ്കൂരമിട്ട്​ കളിച്ച ഇന്നിങ്​സായിരുന്നു ഇത്​. അദ്ദേഹത്തിന്​ വേണ്ടി എ​െൻറ വിക്കറ്റ്​ ത്യജിക്കുന്നതിന്​ എനിക്ക്​ യാതൊരു ബുദ്ധിമുട്ടുമില്ല' മത്സര ശേഷം സൂര്യകുമാർ പ്രതികരിച്ചു.

റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വിരാട്​ കോഹ്​ലിയുടെ ​സ്ലെഡ്​ജിങ്ങിനെ വകവെക്കാതെ ടീമിനെ വിജയത്തിലെത്തിച്ച സൂര്യകുമാറി​െൻറ ആരെയും കൂസാതെയുള്ള പ്രകൃതത്തെ അന്നേ പലരും പ്രശംസിച്ചിരുന്നു.

മികച്ച കളി കെട്ടഴിച്ച്​ വിട്ടിട്ടും ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സൂര്യകുമാറിനെ ടീമിൽ ഉൾപെടുത്താത്തതിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. ആസ്​ട്രേലിയൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തി​െൻറ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു കോഹ്​ലിയുടെ സ്ലെഡ്​ജിങ്ങെന്നതും ശ്രദ്ധേയമാണ്​.

40 ശരാശരിയിൽ 480 റൺസുമായി സൂര്യകുമാർ ഈ സീസണും ഗംഭീരമാക്കിയിരുന്നു. 145.01 സ്​ട്രൈക്ക്​ റേറ്റിലായിരുന്നു പൂണെയിൽ ജനിച്ച താരം ബാറ്റ്​ വീശിയിരുന്നത്​. നാല്​ അർധശതകം നേടിയ താരം റൺവേട്ടക്കാരുടെ പട്ടികയിൽ ഏഴാമനായാണ്​ ഫിനിഷ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansIPL 2020suryakumar yadav
News Summary - Suryakumar Yadav Sacrifices His Wicket For Rohit Sharma, Fans Hail
Next Story