Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സഹോദരാ, ടെൻഷനടിക്കല്ലേ, നന്നായി ചിരിക്കൂ...’; ഫോട്ടോ ഷൂട്ടിനിടെ വിഘ്നേഷിനോട് സഹതാരം സൂര്യ; നല്ല മനസ്സിന് കൈയടിച്ച് ആരാധകർ

text_fields
bookmark_border
‘സഹോദരാ, ടെൻഷനടിക്കല്ലേ, നന്നായി ചിരിക്കൂ...’; ഫോട്ടോ ഷൂട്ടിനിടെ വിഘ്നേഷിനോട് സഹതാരം സൂര്യ; നല്ല മനസ്സിന് കൈയടിച്ച് ആരാധകർ
cancel

മുംബൈ: സ്വപ്നസമാനമായ അരങ്ങേറ്റം കുറിച്ച മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരാണ് ഇന്ന് ഐ.പി.എൽ ലോകത്തെ സൂപ്പർതാരം. രോഹിത് ശര്‍മക്കു പകരം ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങി വിഘ്നേഷ് നാലോവറില്‍ 32 റണ്‍സ് വഴങ്ങി ചെന്നൈ സൂപ്പർ കിങ്സിന്‍റെ പ്രബലരായ മൂന്നു താരങ്ങളെയാണ് മടക്കിയത്.

അരങ്ങേറ്റത്തിന്റെ തെല്ലു പതർച്ചയില്ലാതെ, കിട്ടിയ അവസരം 24കാരൻ ശരിക്കും വിനിയോഗിച്ചു. നായകൻ ഋതുരാജ് ഗെയ്ക്‌വാദ്, ഓള്‍റൗണ്ടര്‍ ശിവം ദുബെ, ദീപക് ഹൂഡ എന്നിവരാണ് വിഘ്‌നേഷിന് മുമ്പിൽ വീണത്. മത്സരശേഷം വെറ്ററൻ താരം മഹേന്ദ്ര സിങ് ധോണിയും ഡ്രസ്സിങ് റൂമില്‍ മുംബൈ ടീം ഉടമ നിത അംബാനിയും വിഘ്‌നേഷിനെ പ്രശംസിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് മുംബൈ ക്യാമ്പിൽനിന്നുള്ള മറ്റൊരു ഹൃദയസ്പർശിയായ രംഗം സമൂഹമാധ്യമങ്ങളിൽ വൈറലായത്.

മുംബൈ ഇന്ത്യൻസ് താരങ്ങളുടെ ഫോട്ടോ ഷൂട്ടിനിടെയുള്ളതാണ് വിഡിയോ. ഷൂട്ടിനിടെ ചെറിയ രീതിയിൽ മാനസിക സമ്മർദം അനുവഭിക്കുന്ന വിഘ്നേഷിനെ സൂര്യ ആശ്വസിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ‘സഹോദരാ, ടെൻഷനടിക്കല്ലേ, നന്നായി ചിരിക്കൂ’ എന്ന് കാമറക്കു പിന്നിൽനിന്ന് സൂര്യ പറയുന്നത് വിഡിയോയിൽ കാണാനാകും. മുംബൈ ടീം അവരുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്.

വിഡിയോക്കു താഴെ സൂര്യയുടെ നല്ലമനസ്സിനെ പ്രശംസിച്ച് നിരവധി ആരാധകരും പ്രതികരിച്ചിട്ടുണ്ട്. സ്ലോ ഓവർ നിരക്കിന്റെ പേരിൽ വിലക്കു നേരിടുന്നതിനാൽ ഹാർദിക് പാണ്ഡ്യ ചെന്നൈക്കെതിരെ കളിച്ചിരുന്നില്ല. സൂര്യകുമാർ യാദവായിരിന്നു ഈ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ‌. മത്സരത്തിലുടനീളം സമ്മര്‍ദം തരാതെ കളിക്കാൻ അനുവദിച്ചത് സൂര്യയാണെന്ന് വിഘ്‌നേഷ് പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Suryakumar Yadav Gives Heartwarming Advice To MI's Young Spinner Vignesh Puthur
Next Story