Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സൂര്യ വീണ്ടും ഉദിച്ചുയരും’; സൂര്യകുമാർ യാദവിനെ പിന്തുണച്ച് മുൻ സൂപ്പർ ബാറ്റർ

text_fields
bookmark_border
‘സൂര്യ വീണ്ടും ഉദിച്ചുയരും’; സൂര്യകുമാർ യാദവിനെ പിന്തുണച്ച് മുൻ സൂപ്പർ ബാറ്റർ
cancel

സൂര്യകുമാർ യാദവിനെ പിന്തുണച്ച് മുൻ സൂപ്പർ ബാറ്റർ യുവരാജ് സിങ്. ഏകദിന ക്രിക്കറ്റിൽ ദുഷ്‌കരമായ ഘട്ടത്തിലൂടെ കടന്നുപോകുകയാണ് താരമെന്നും വർഷാവസാനം സ്വന്തം തട്ടകത്തിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ പ്രധാന കളിക്കാരനാണ് വലംകൈയൻ ബാറ്ററെന്നും യുവരാജ് പറഞ്ഞു.

ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും നേരിട്ട ആദ്യ പന്തിൽതന്നെ പുറത്തായ സൂര്യകുമാറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇതോടെ ഒരു ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളിലും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകുന്ന ആദ്യ ഇന്ത്യൻ താരമായി. ആദ്യ രണ്ടു മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കിന്‍റെ പന്തിലാണ് താരം പുറത്തായതെങ്കിൽ, ചെന്നൈ എകദിനത്തിൽ ആഷ്ടൺ ആഗറിന്‍റെ പന്തിൽ താരം ക്ലീൻ ബൗൾഡാകുകയായിരുന്നു.

കുട്ടിക്രിക്കറ്റിൽ 360 ഡിഗ്രിയിൽ ബാറ്റ് വീശുന്ന താരത്തിന് 50 ഓവർ ക്രിക്കറ്റിൽ ഇതുവരെ സ്ഥിരത കൈവരിക്കാനായിട്ടില്ല. ആസ്ട്രേലിയക്കു മുമ്പിൽ 2-1ന് ഇന്ത്യ പരമ്പര അടിയറവെക്കുകയും ചെയ്തു.

‘എല്ലാ താരങ്ങളും അവരുടെ കരിയറിൽ ഉയർച്ച, താഴ്ചകളിലൂടെ കടന്നുപോകും. നാമെല്ലാവരും ഏതെങ്കിലും ഒരുഘട്ടത്തിൽ അനുഭവിച്ചിട്ടുണ്ടാകും. സൂര്യകുമാർ ഇന്ത്യയുടെ ഒരു മികച്ച താരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവസരം നൽകുകയാണെങ്കിൽ ലോകകപ്പിൽ നിർണായക പാങ്ക് വഹിക്കാനാകും. നമ്മുടെ താരങ്ങളെ പിന്തുണക്കുക, കാരണം സൂര്യ വീണ്ടും ഉദിച്ചുയരും’ -യുവരാജ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞവർഷം ട്വന്‍റി20 ക്രിക്കറ്റിൽ മികച്ച ഫോമിലായിരുന്നു സൂര്യകുമാർ. 31 ട്വന്‍റി20 മത്സരങ്ങളിൽനിന്നായി 1164 റൺസാണ് താരം അടിച്ചുകൂട്ടിയത്. രണ്ടു സെഞ്ച്വറികളും ഒമ്പത് അർധ സെഞ്ച്വറികളും ഉൾപ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suryakumar Yadav Gets Yuvraj Singh Backing, Says ‘Surya Will Rise Again’
Next Story