Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശാരീരികക്ഷമത തെളിയിച്ചില്ല; മുംബൈ ഇന്ത്യൻസ് സൂപ്പർതാരത്തിന് ആദ്യ മത്സരം നഷ്ടമാകും

text_fields
bookmark_border
ശാരീരികക്ഷമത തെളിയിച്ചില്ല; മുംബൈ ഇന്ത്യൻസ് സൂപ്പർതാരത്തിന് ആദ്യ മത്സരം നഷ്ടമാകും
cancel

മുംബൈ ഇന്ത്യൻസ് സൂപ്പർതാരം സൂര്യകുമാർ യാദവിന് ടീമിന്‍റെ ആദ്യ മത്സരം നഷ്ടമാകും. ഈമാസം 24ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ടീമിന്‍റെ ആദ്യ മത്സരം. കാലിലെ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്ന സൂര്യ ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻ.സി.എ) നടന്ന ശാരീരികക്ഷമത ടെസ്റ്റിൽ പരാജയപ്പെട്ടു.

ട്വന്‍റി20 സ്പെഷലിസ്റ്റായ സൂര്യക്ക് കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്‍റി20 പരമ്പരക്കു പിന്നാലെയാണ് കണങ്കാലിന് പരിക്കേറ്റത്. ചൊവ്വാഴ്ച ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുത്തെങ്കിലും താരത്തിന് ഐ.പി.എല്ലിൽ കളിക്കുന്നതിനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് എൻ.സി.എ അനുവദിച്ചില്ല. ചൊവ്വാഴ്ച രാവിലെ തകർന്ന ഹൃദയത്തിന്‍റെ ഇമോജി താരം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. താരം ഇങ്ങനെയൊരു പോസ്റ്റ് ഇടാനുള്ള കാരണം തേടുകയായിരുന്നു ക്രിക്കറ്റ് ലോകം. പിന്നാലെയാണ് താരത്തിന് മുംബൈ ടീമിനൊപ്പം ചേരാനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന വാർത്തകൾ പുറത്തുവരുന്നത്. സൂര്യകുമാറിന് ഏതാനും മത്സരങ്ങൾ നഷ്ടമാകുമെന്ന് കഴിഞ്ഞ ദിവസം മുംബൈ പരിശീലകൻ മാർക് ബൗച്ചറും സൂചന നൽകിയിരുന്നു.

വ്യാഴാഴ്ചയാണ് സൂര്യകുമാറിന്‍റെ അടുത്ത ശാരീരികക്ഷമത ടെസ്റ്റ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള രണ്ടാം മത്സരത്തിനു മുന്നോടിയായി താരം ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് മുംബൈ മാനേജ്മെന്‍റ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suryakumar Yadav Denied NCA Clearance
Next Story