Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശുപത്രി കിടക്കയിൽ ത്രില്ലർ പോരാട്ടം ആസ്വദിച്ച് സൂര്യ; ശസ്ത്രക്രിയ കഴിഞ്ഞ് 20 മിനിറ്റിനകം കളി കണ്ടിരിക്കുന്ന വിഡിയോ പങ്കുവെച്ച് ഭാര്യ

text_fields
bookmark_border
ആശുപത്രി കിടക്കയിൽ ത്രില്ലർ പോരാട്ടം ആസ്വദിച്ച് സൂര്യ; ശസ്ത്രക്രിയ കഴിഞ്ഞ് 20 മിനിറ്റിനകം കളി കണ്ടിരിക്കുന്ന വിഡിയോ പങ്കുവെച്ച് ഭാര്യ
cancel

ബംഗളൂരു: അഫ്ഗാനിസ്താനെതിരായ മൂന്നാം ട്വന്റി 20 പോരാട്ടത്തിന്റെ ത്രിൽ ആശുപത്രി കിടക്കയിൽ ആസ്വദിച്ച് സൂര്യകുമാർ യാദവ്. ശസ്ത്രക്രിയ കഴിഞ്ഞ് 20 മിനിറ്റിനകം തന്റെ ഐ പാഡിൽ കളി കണ്ടിരിക്കുന്നതിന്റെ വിഡിയോ ഭാര്യ ദെവിഷ ഷെട്ടിയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നായകൻ രോഹിത് ശർമയുടെ തകർപ്പൻ പ്രകടനം നന്നായി ആസ്വദിച്ച സൂര്യ കളി മുഴുവൻ കണ്ടുതീർത്തു.

കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ കണങ്കാലിന് പരിക്കേറ്റ സൂര്യ, ശസ്ത്രക്രിയ കഴിഞ്ഞെത്തിയ ഉടൻ കളി കാണാൻ ഐ പാഡ് തുറക്കുകയായിരുന്നു. ‘ഈ മനുഷ്യൻ 20 മിനിറ്റ് മുമ്പാണ് ശസ്ത്രക്രിയ കഴിഞ്ഞെത്തിയത്. ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാമോ?. ക്രിക്കറ്റ് കണ്ടുകൊണ്ടിരിക്കുന്നു’ -ദെവിഷ വിഡിയോക്കൊപ്പം കുറിച്ചു. ഭാര്യ വിഡിയോ എടുക്കുന്നത് കണ്ട സൂര്യ പുഞ്ചിരിയോടെ കളി കാണൽ തുടരുന്നതും വിഡിയോയിൽ ഉണ്ട്.

ട്വന്റി 20 ഫോർമാറ്റിലെ ലോക ഒന്നാം റാങ്കുകാരനായ സൂര്യകുമാർ പരിക്കേറ്റ ശേഷം ക്രച്ചസിന്റെ സഹായത്തോടെ നടക്കുന്ന വിഡിയോ ആരാധകരെ ആശങ്കയിലാക്കിയിരുന്നു. ഇതിനിടെ സ്‌പോർട്‌സ് ഹെർണിയക്ക് ചികിത്സ തേടിയ ‘സ്കൈ’ ജർമനിയിൽ ശസ്ത്രക്രിയക്ക് വിധേയനായതായും റിപ്പോർട്ട് വന്നു. മാർച്ച് അവസാനത്തോടെ താരം ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചുവരുമെന്നാണ് സൂചന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Surya enjoying the thriller fight in the hospital bed; Wife shares the video
Next Story