Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൺറൈസേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 163 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
സൺറൈസേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 163 റൺസ് വിജയലക്ഷ്യം
cancel

മുംബൈ: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് 163 റൺസ് വിജയലക്ഷ്യം. വാങ്കഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. 28 പന്തിൽ 40 റൺസെടുത്ത ഓപണർ അഭിഷേക് ശർമയാണ് ടോപ് സ്കോറർ.

താളം കണ്ടെത്താൻ വിഷമിച്ച ട്രാവിസ് ഹെഡ് 29 പന്തിൽ 28 റൺസെടുത്ത് പുറത്തായി. ഇഷാൻ കിഷൻ രണ്ടും നിതീഷ് കുമാർ റെഡി 19 ഉം റൺസെടുത്ത് മടങ്ങി. തുടർന്ന് ഹെൻറിച്ച് ക്ലാസന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് (28 പന്തിൽ 37) സൺറൈസേഴ്സിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. എട്ടു പന്തിൽ 18 റൺസെടുത്ത അനികെത് വർമയും എട്ടു റൺസെടുത്ത പാറ്റ് കമിൻസും പുറത്താകാതെ നിന്നു.

മുംബൈക്ക് വേണ്ടി വിൽജാക്സ് രണ്ടും ബുംറ, ബോൾട്ട്, ഹാർദിക് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sunrisers hyderabad vs mumbai indians
Next Story