അഭിഷേക് ശർമക്കും (67) ക്ലാസനും (53*) അർധ സെഞ്ച്വറി; ഹൈദരാബാദിനെതിരെ ഡൽഹിക്ക് 198 റൺസ് വിജയ ലക്ഷ്യം
text_fieldsഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തു.
ഓപ്പണർ അഭിഷേക് ശർമയുടെയും ഹെൻറിച് ക്ലാസന്‍റെയും അർധ സെഞ്ച്വറിയാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. അഭിഷേഖ് ശർമ 36 പന്തിൽ 67 റൺസെടുത്തു. ക്ലാസെൻ 27 പന്തിൽ 53 റൺസെടുത്ത് പുറത്താകാതെ നിന്നു. മായങ്ക് അഗർവാൾ (ആറു പന്തിൽ അഞ്ച്), രാഹുൽ ത്രിപാഠി (ആറു പന്തിൽ 10), എയ്ഡൻ മാർക്രം (13 പന്തിൽ എട്ട്), ഹാരി ബ്രൂക്ക് (പൂജ്യം), അബ്ദുൽ സമദ് (21 പന്തിൽ 28) എന്നിവരാണ് പുറത്തായ താരങ്ങൾ.
അകേൽ ഹൊസൈൻ 10 പന്തിൽ 16 റൺസെടുത്ത് പുറത്താകാതെ നിന്നു. ഡൽഹിക്കായി മിച്ചൽ മാർഷ് നാലു വിക്കറ്റ് നേടി. ഇഷാന്ത് ശർമ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

