Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹൈദരാബാദിന്​...

ഹൈദരാബാദിന്​ ആഘോഷരാവ്​; തോറ്റത്​ മുംബൈയെങ്കിലും കരഞ്ഞത്​ കൊൽക്കത്ത

text_fields
bookmark_border
ഹൈദരാബാദിന്​ ആഘോഷരാവ്​; തോറ്റത്​ മുംബൈയെങ്കിലും കരഞ്ഞത്​ കൊൽക്കത്ത
cancel

ഷാർജ: കരഞ്ഞുപ്രാർഥിച്ച കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സി​െൻറ പ്രാർഥന ഐ.പി.എൽ ദൈവങ്ങളും മുംബൈ ഇന്ത്യൻസും കേട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂർണ ആധിപത്യം പുലർത്തി മുംബൈയെ തകർത്ത്​ ഹൈദരാബാദ്​ ​േപ്ല ഓഫിലേക്ക്​ ഗംഭീരമായി എഴുന്നള്ളി. ഹൈദരാബാദ്​ ജയിച്ചതോടെ കൊൽക്കത്ത ടൂർണമെൻറിൽ നിന്നും പുറത്തായി. കൊൽക്കത്തക്കും ബാംഗ്ലൂരിനും ഹൈദരാബാദിനും 14 പോയൻറ്​ വീതമാണ്​ ഉള്ളതെങ്കിലും റൺറേറ്റിൽ പിന്നിലായതാണ്​ കൊൽക്കത്തയെ ചതിച്ചത്​. മുംബൈ ഒന്നാംസ്ഥാനക്കാരായും ഡൽഹി രണ്ടാം സ്ഥാനക്കാരായും ​േപ്ല ഓഫ്​ ഉറപ്പിച്ചിരുന്നു.

വിജയം നിർണായകമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ എട്ടു വിക്കറ്റ്​ നഷ്​ടത്തിൽ 149 റൺസിൽ ചുരുട്ടി​െകട്ടിയ ​ ഹൈദരാബാദ്​ വെറും 17.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഒന്നാം വിക്കറ്റിൽ അടിച്ചുതകർത്ത ഡേവിഡ്​ വാർണറും (58 പന്തിൽ 85) വൃദ്ധിമാൻ സാഹയും (45പന്തിൽ 58) ചേർന്ന്​ ഹൈദരാബാദിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.

​ടോസ്​ നഷ്​ടപ്പെട്ട്​ ആദ്യം ബാറ്റ്​ ചെയ്​ത മുംബൈക്ക്​ തുടക്കം മുതലേ എല്ലാം പിഴച്ചു. പരിക്കി​െൻറ​ ഇടവേളക്ക്​ ശേഷം തിരിച്ചെത്തിയ നായകൻ രോഹിത്​ ശർമയെ (4) മൂന്നാം ഒാവറിൽ തന്നെ പുറത്താക്കിയാണ്​ സന്ദീപ്​ ശർമ തുടങ്ങിയത്​​. രണ്ടാം വിക്കറ്റിൽ ക്വിൻറൺ ഡികോക്കും (25), സൂര്യ കുമാർ യാവദും (36), പിന്നാലെ ഇഷൻ കിഷനും (33) മുംബൈയു​െട വിക്കറ്റ്​ വീഴ്​ചക്ക്​ തടയി​െട്ടങ്കിലും വെടിക്കെട്ട്​ കാഴ്​ചകളൊന്നുമില്ലായിരുന്നു. 15 ഒാവറിൽ മാത്രമാണ്​ ടീം 100കടന്നത്​. അവസാന ഒാവറുകളിൽ കീരോൺ പൊള്ളാർഡ്​ നടത്തിയ വെടിക്കെട്ട്​ കൂടിയില്ലായിരുന്നെങ്കിൽ മുംബൈ നാണംകെ​േട്ടനെ. സന്ദീപ്​ ശർമ മൂന്നും, ​ജാസൺ ഹോൾഡർ, ഷഹബാസ്​ നദീം എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്​ത്തി.

നാല്​ സിക്​സറുകളുമായി 25 പന്തിൽ 41 റൺസാണ്​ പൊള്ളാർഡ്​ കുറിച്ചത്​. അവസാന ഒാവറിലാണ്​ താരം പുറത്തായത്​. ക്രുണാൽ പാണ്ഡ്യ (0), സൗരഭ്​ തിവാരി (1), കോൾടർ നീൽ (1) എന്നിവർ നിരാശപ്പെടുത്തി.

പേസ്​ ബൗളർമാരായ ട്രെൻറ്​ ബോൾട്ട്​, ജസ്​പ്രീത്​ ബുംറ എന്നിവർക്ക്​ വിശ്രമം അനുവദിച്ചാണ്​ മുംബൈ അവസാന ലീഗ്​ മത്സരത്തിനിറങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKRSRHIPL 2020
Next Story