സഞ്ജു മത്സരിച്ചത് അവനേക്കാൾ വലിയ ഗെയിം ചെയ്ഞ്ചറിനോടാണ്! ഒഴിവാക്കിയതിൽ വിഷമിക്കേണ്ടെന്ന് ഗവാസ്കർ
text_fieldsഅടുത്ത മാസം ആരംഭിക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ട്വന്‍റി-20 ക്രിക്കറ്റിൽ മികച്ച ഫോമിലുണ്ടായിട്ടും താരത്തിന് ചാമ്പ്യൻസ് ട്രോഫി ടീമിൽ അവസരം ലഭിച്ചില്ല. കെ.എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരാണ് വിക്കറ്റ് കീപ്പർമാരായി ടീമിൽ സ്ഥാനം നേടിയത്.
സഞ്ജു പുറത്താകാനുള്ള പ്രധാന കാരണം തുറന്നുപറയുകയാണ് ഇതിഹാസ താരം സുനിൽ ഗവാസ്കർ. സഞ്ജു സാംസണിന് മത്സരിക്കാനുണ്ടായിരുന്നത് ഋഷഭ് പന്തിനോടായത്കൊണ്ടാണ് പുറത്തിരിക്കേണ്ടി വന്നതെന്ന് ഗവാസ്കർ വിശദീകരിച്ചു.
'സഞ്ജുവിനെ ഒഴിവാക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരിക്കണം. കഴിഞ്ഞ മത്സരങ്ങളില്‍ സെഞ്ച്വറികള്‍ ഉള്‍പ്പെടെ മിന്നുംപ്രകടനം പുറത്തെടുത്ത താരമാണ് സഞ്ജു. അതുകൊണ്ടുതന്നെ അവനെ പുറത്താക്കിയതിൽ ന്യായങ്ങളൊന്നും നിരത്താനാകില്ല. പക്ഷേ ഇവിടെ ഋഷഭ് പന്തിനോടാണ് സഞ്ജുവിന് മത്സരിക്കേണ്ടി വന്നത്. ഏകദിന മത്സരങ്ങളില്‍ ഗെയിം ചെയ്ഞ്ചര്‍ ആയി മാറാന്‍ സാധിക്കുന്ന താരമാണ് പന്തെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. മാത്രമല്ല പന്ത് ഒരു ഇടങ്കയ്യന്‍ ബാറ്ററാണെന്നുള്ളത് അവന്‍റെ അഡ്വേന്‍റേജ് വർധിപ്പിക്കുന്നു. ഒരുപക്ഷേ സഞ്ജുവിനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍. പക്ഷേ സഞ്ജുവിനെക്കാള്‍ മികച്ച ബാറ്ററാണ് പന്തെന്ന് പറയാന്‍ സാധിക്കില്ല', ഗാവസ്‌കര്‍ പറഞ്ഞു.
അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ച അഞ്ച് ട്വന്‍റി-20 മത്സരത്തിൽ മൂന്നെണ്ണത്തിൽ സെഞ്ച്വറി തികച്ച താരമാണ് സഞ്ജു. ഏകദിനത്തിൽ അവസാനാമായി ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ചപ്പോഴും സഞ്ജു ശതകം തികച്ചിരുന്നു.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം; രോഹിത് ശർമ (നായകൻ), ശുഭ്‌മൻ ഗിൽ, യശ്വസ്വി ജയ് സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, വാഷിങ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

