Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘ഏറ്റവും മനോഹരമായ...

‘ഏറ്റവും മനോഹരമായ നിമിഷം’; സുനിൽ ഗവാസ്കറിന്‍റെ ഷർട്ടിൽ ഓട്ടോഗ്രാഫ് നൽകി ധോണി -വിഡിയോ

text_fields
bookmark_border
‘ഏറ്റവും മനോഹരമായ നിമിഷം’; സുനിൽ ഗവാസ്കറിന്‍റെ ഷർട്ടിൽ ഓട്ടോഗ്രാഫ് നൽകി ധോണി -വിഡിയോ
cancel

മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കറിന്‍റെ ഷർട്ടിൽ ഓട്ടോഗ്രാഫ് നൽകി ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്. ധോണി. ഇതിന്‍റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനുശേഷമായിരുന്നു ആ ഹൃദയസ്പർശിയായ രംഗം അരങ്ങേറിയത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിനു ചുറ്റും നടന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് ധോണിയുടെ അടുത്തേക്ക് ഏറെ കൗതുകത്തോടെ ഗവാസ്കർ ഓടിയെത്തിയത്. ഒരു ഓട്ടോഗ്രാഫ് വേണമെന്നായിരുന്ന അദ്ദേഹത്തിന്‍റെ ആവശ്യം. പിന്നാലെ തന്‍റെ ഷർട്ട് അതിനായി കാണിച്ചുകൊടുക്കുകയും ചെയ്തു. ഒട്ടും മടിയില്ലാതെ ധോണി ആ ഷർട്ടിൽ ഓട്ടോഗ്രാഫും നൽകി.

ഒരു പക്ഷേ, ചെന്നൈക്കായി ധോണിയുടെ ചെപ്പോക്കിലെ അവസാന മത്സരമായിരിക്കും ഇന്നലത്തേത്. സീസണോടെ ഐ.പി.എല്ലിൽനിന്ന് താരം വിരമിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഓട്ടോഗ്രാഫ് നൽകിയതിനു പിന്നാലെ ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. ശേഷിക്കുന്ന മത്സരങ്ങൾക്കായി എനിക്ക് ഒരു പുതിയ പിങ്ക് ഷർട്ട് തരൂ -കമന്‍ററി സംഘത്തിലുണ്ടായിരുന്നു ഗവാസ്കർ പിന്നാലെ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.

ക്രിക്കറ്റ് ആരാധകർ വളരെ രസകരമായാണ് സമൂഹമാധ്യമങ്ങളിൽ ഇതിനോട് പ്രതികരിച്ചത്. ‘ഐ.പി.എൽ 2023ന്‍റെ മനോഹര നിമിഷങ്ങളിലൊന്ന്’ എന്നാണ് പലരും ഇതിനു താഴെ കമന്‍റ് ചെയ്തത്. ‘ഇതാണ് അവൻ അർഹിക്കുന്ന ബഹുമാനം, സുനിൽ ഗവാസ്‌കർ തന്റെ ഷർട്ടിൽ ഒരു സഹ ക്രിക്കറ്റ് താരത്തിൽനിന്ന് ഓട്ടോഗ്രാഫ് വാങ്ങുന്നു, നിങ്ങൾ എം.എസ്. ധോണി ആണെങ്കിൽ മാത്രമേ അത് സംഭവിക്കൂ’ എന്ന് മറ്റൊരു ആരാധകൻ പ്രതികരിച്ചു.

മത്സരത്തിൽ ചെന്നൈയെ ആറു വിക്കറ്റിന് കൊൽക്കത്ത പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. കൊൽക്കത്ത ഒമ്പത് പന്ത് ബാക്കി നിൽക്കെ, നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. രണ്ടു റൺസെടുത്ത ധോണി മത്സരത്തിൽ പുറത്താകാതെ നിന്നു.

Show Full Article
TAGS:sunil gavaskarMS DhoniIPL 2023
News Summary - Sunil Gavaskar Runs To MS Dhoni After CSK vs KKR Game, Takes His Autograph On Shirt
Next Story