Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും റാഷിദ് ഖാൻ; പഞ്ചാബിന് അഞ്ചാം തോൽവി

text_fields
bookmark_border
വീണ്ടും റാഷിദ് ഖാൻ; പഞ്ചാബിന് അഞ്ചാം തോൽവി
cancel

ദുബൈ: റാഷിദ് ഖാന്‍റെ തിരിയുന്ന പന്തുകൾക്ക് മുമ്പിൽ പഞ്ചാബും കുടുങ്ങി. സൺ റൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 201 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കിങ്സ് ഇലവൻ പഞ്ചാബിന് 69 റൺസ് തോൽവി. 37 പന്തുകളിൽ നിന്നും 77 റൻസ് അടിച്ചുകൂട്ടിയ നിക്കോളാസ് പുരാൻ പഞ്ചാബിനായി ഒറ്റക്ക് പൊരുതിയെങ്കിലും ആരും കൂട്ടുനിന്നില്ല.റാഷിദ് ഖാൻ നാല് ഓവറിൽ വെറും 12 റൺ വഴങ്ങി മൂന്നുവിക്കറ്റെടുത്ത് ഒരിക്കൽ കൂടി തന്‍റെ ക്ലാസ് തെളിയിച്ചു.

സ്കോർ: സൺ റൈസേഴ്സ് 201-6 (20 ഓവർ), പഞ്ചാബ് 132-10 (16.5 ഓവർ)


97 റൺസെടുത്ത ജോണി ബെയർസ്റ്റോയുടെയും 52 റൺ സെടുത്ത ഡേവിഡ് വാർണറിന്‍റെയും മികവിലാണ് സൺ റൈസേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തത്. പഞ്ചാബിനായി രവി ബിഷ്നോയി മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. ക്യാപ്റ്റൻ രാഹുൽ 11 റൺസെടുത്ത് പുറത്തായി. 16.5 ഓവറിൽ 132 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story