Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅദാനിക്കെതിരെ...

അദാനിക്കെതിരെ മൈതാനത്തിറങ്ങി പ്രതിഷേധം, സിഡ്​നി ഏകദിനത്തിനിടെ നാടകീയ സംഭവങ്ങൾ

text_fields
bookmark_border
അദാനിക്കെതിരെ മൈതാനത്തിറങ്ങി പ്രതിഷേധം, സിഡ്​നി ഏകദിനത്തിനിടെ നാടകീയ സംഭവങ്ങൾ
cancel

സിഡ്​നി: ഇന്ത്യൻ വ്യവസായ ഭീമനായ ഗൗതം അദാനിക്ക്​ ആസ്​ട്രേലിയയിൽ കൽക്കരി ഖനി തുടങ്ങാനായി എസ്​.ബി.ഐ 5000 കോടി നൽകുന്നതിനെതി​രെ ക്രിക്കറ്റ്​ ഗ്രൗണ്ടിലിറങ്ങി പ്രതിഷേധിച്ച്​ യുവാക്കൾ. ഇന്ത്യ-ആസ്​ട്രേലിയ ഒന്നാം ഏകദിനം നടക്കുന്ന സിഡ്​നി ക്രിക്കറ്റ്​ ഗ്രൗണ്ടാണ്​ നാടകീയ സംഭവങ്ങൾക്ക്​ സാക്ഷ്യം വഹിച്ചത്​.

ആദ്യം ബാറ്റുചെയ്​ത അസ്​ട്രേലിയക്കെതിരെ ഇന്ത്യയുടെ ആറാം ഓവർ എറിയാനായി നവ്‍ദീപ് സൈനി തയ്യാറെടുക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. സുരക്ഷാ ഉദ്യോ​ഗസ്ഥരെ മറികടന്ന് ആസ്​ട്രേലിയൻ പൗരൻമാരായ രണ്ട് യുവാക്കൾ പ്ലക്കാർഡുമായി ഫീൽഡിലിറങ്ങുകയായിരുന്നു.


ഇരുടീമിലെയും കളിക്കാർ അപ്രതീക്ഷിത പ്രതിഷേധത്തിൽ അമ്പരന്നു. അദാനി ​ഗ്രൂപ്പിന്റെ ആസ്​ട്രേലിയയിലുള്ള കൽക്കരി പദ്ധതിക്കെതിരെ പുകയുന്ന പ്രതിഷേധമായിരുന്നു ക്രിക്കറ്റ് ​ഗ്രൗണ്ടിലേക്കും നീങ്ങിയത്. 'നോ വൺ ബില്യൺ ഡോളർ അദാനി ലോൺ' എന്ന പ്ലക്കാർഡുമായാണ് പ്രതിഷേധക്കാർ ഗ്രൗണ്ടിലിറങ്ങിയത്. ഇരുവരെയും പിന്നീട് സുരക്ഷാ ജീവനക്കാർ പുറത്തേക്ക് കൊണ്ടുപോയി.

സിഡ്​നി ക്രിക്കറ്റ്​ ഗ്രൗണ്ടിന്​ പുറത്തും പ്രതിഷേധവുമായി ആളുകൾ ഒത്തുകൂടിയിരുന്നു. ആസ്​ട്രേലിയയിൽ കോവിഡ്​ വ്യാപനം കുറഞ്ഞതിനെത്തുടർന്ന്​ നിശ്ചിത ശതമാനം കാണികൾക്ക്​ ഗ്രൗണ്ടിൽ പ്രവേശനം നൽകിയിരുന്നു. മത്സരത്തിൽ ഇന്ത്യ 66 റൺസിൻെറ തോൽവി വഴങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs Australiagoutham adani
News Summary - 'Stop Adani' protesters disrupt India vs Australia match
Next Story