Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചെന്നായ്​...

ചെന്നായ്​ കൂട്ടത്തിനിടയിലേക്ക്​ എറിഞ്ഞു കൊടുത്താലും തിരിച്ചു വരും -എസ്​.ശ്രീശാന്ത്​

text_fields
bookmark_border
ചെന്നായ്​ കൂട്ടത്തിനിടയിലേക്ക്​ എറിഞ്ഞു കൊടുത്താലും തിരിച്ചു വരും -എസ്​.ശ്രീശാന്ത്​
cancel

തിരുവനന്തപുരം: ഐ.പി.എൽ ലേലപട്ടികയിൽ നിന്ന്​ ഒഴിവാക്കിയതിന്​ പിന്നാലെ പ്രതികരണവുമായി എസ്​.ശ്രീശാന്ത്​. ചെന്നായ്​ കൂട്ടത്തിനിടയിലേക്ക്​ തന്നെ എറിഞ്ഞു കൊടുത്താലും തിരിച്ചു വരുമെന്ന്​ ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ ശ്രീശാന്ത്​ പറഞ്ഞു. ഇതിനൊപ്പം ഒരു വിഡിയോയും ശ്രീശാന്ത്​ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്​.

ഐ.പി.എൽ ലേലത്തിൽ നിന്ന്​ ഒഴിവാക്കിയതിൽ സങ്കടമില്ലെന്ന്​ ശ്രീശാന്ത്​ പറഞ്ഞു. കുറേക്കാലമായി കാത്തിരിക്കുകയാണ്​. ഇനിയും കാത്തിരിക്കാൻ തയാറാണ്​. ഒരിക്കലും കീഴടങ്ങില്ല. ലക്ഷ്യത്തിലെത്തുന്നത്​ വരെ കഠിനമായി അധ്വാനിക്കും. അടുത്ത വർഷം ഐ.പി.എല്ലിൽ കളിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും ശ്രീശാന്ത്​ പറഞ്ഞു.

കഴിഞ്ഞ ദിവസം ഐ.പി.എൽ താരലേലത്തിലെ അന്തിമ പട്ടികയിൽ നിന്നും ശ്രീശാന്തിനെ ഒഴിവാക്കിയിരുന്നു. ടീമുകൾ താൽപര്യം കാണിക്കാത്തിനെ തുടർന്നാണ്​ ഒഴിവാക്കിയതെന്നാണ്​ സൂചന. ഒത്തുകളി വിവാദത്തെ തുടർന്ന്​ വിലക്ക്​ നേരിട്ട ശ്രീശാന്ത്​ ഈയടുത്ത്​ കേരള ടീമിലൂടെയാണ്​ വീണ്ടും കളിക്കളത്തിലേക്ക്​ തിരിച്ചെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLS. Sreesanth
News Summary - S.Sreeshanth Instagram Post
Next Story