Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഷാരൂഖ് എത്തിയില്ല;...

ഷാരൂഖ് എത്തിയില്ല; മെഗാ ലേലത്തിൽ താര സാന്നിധ്യമായി ആര്യനും സുഹാനയും

text_fields
bookmark_border
aryan khan suhana khan ipl auction
cancel

ബംഗളൂരു: ഐ.പി.എൽ മെഗാതാരലേലത്തിൽ താരസാന്നിധ്യമാവേണ്ടിയിരുന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീം ഉടമ ഷാരൂഖ് ഖാന്റെ വിടവ് നികത്തി മക്കളായ ആര്യനും സുഹാനയും. ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് മക്കളായ ആര്യൻഖാനും സുഹാന ഖാനും പ​ങ്കെടുത്തപ്പോൾ ജൂഹി ചൗളയുടെ മകൾ ജാൻവി മേത്തയും ഒപ്പമുണ്ടായിരുന്നു.

'ഐ.പി.എൽ താരലേലത്തിലെ തന്ത്രങ്ങളെക്കുറിച്ചുള്ള ക്രാഷ് കോഴ്‌സ്, സി.ഇ.ഒയിൽ നിന്ന് ഞങ്ങളുടെ പുതുതലമുറയിലേക്ക്'-എന്ന തലക്കെട്ടിൽ കെ.കെ.ആർ മൂവരുടെയും ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു. ടീം സി.ഇ.ഒ വെങ്കി മൈസൂറിനൊപ്പം മൂവരും ചർച്ചയിൽ മുഴുകി നിൽക്കുന്നതാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക.

വെള്ളിയാഴ്ച നടന്ന ഐ.പി.എൽ പ്രീ ഓക്ഷൻ ഇവന്റിനെത്തിയ ആര്യന്റെയും സുഹാനയുടെയും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ വർഷം ഷാരൂഖിനെ പ്രതിനിധീകരിച്ച് ആര്യൻ ഖാൻ കെ.കെ.ആർ ടേബിളിൽ ഉണ്ടായിരുന്നെങ്കിൽ സുഹാന ഇതാദ്യമായാണ് ലേലത്തിനെത്തുന്നത് .

ആഡംബരക്കപ്പൽ ലഹരിമരുന്ന് കേസിൽ എൻ.സി.ബി അറസ്റ്റ ചെയ്തിരുന്ന 23കാരനായ ആര്യൻ മൂന്നാഴ്ച ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ ശേഷം ആദ്യമായാണ് ആര്യനും സുഹാനയും പൊതുപരിപാടിയിൽ പ​ങ്കെടുക്കുന്നത്. മെഗാതാരവേദിയിലെ ഏറ്റവും ഇളയ സാന്നിധ്യമാണ് ജൂഹിയുടെ 19കാരിയായ മകൾ ജാൻവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanSuhana KhanAryan KhanIPL Mega Auction 2022
News Summary - SRK Missing Aryan Khan And Suhana Khan At IPL Mega Auction 2022
Next Story