Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടുവകൾക്ക് മുന്നിൽ വീണ് സിംഹങ്ങൾ; ട്വന്റി 20 ലോകകപ്പിൽ ​ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് ജയം

text_fields
bookmark_border
srilanka bangladesh
cancel

ന്യൂയോർക്ക്: ശ്രീലങ്കക്കെതിരായ ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ രണ്ട് വിക്കറ്റ് ജയവുമായി ബംഗ്ലാദേശ്. മൂന്ന് വിക്കറ്റ് വീതം നേടിയ മുസ്തിഫിസുർ റഹ്മാന്റേയും റിഷാദ് ഹുസൈനിന്റേയും തകർപ്പൻ ബൗളിങ്ങാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് തുടക്കത്തിൽ തന്നെ തിരി​ച്ചടിയേറ്റു. സ്കോർബോർ 21 റൺസ് എത്തുമ്പോഴേക്കും കുശാൽ മെൻഡിസിനെ വീഴ്ത്തി താസ്കിൻ അഹമ്മദ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ബംഗ്ലാ കടുവകൾ ശ്രീലങ്കൻ സിംഹങ്ങളെ വരിഞ്ഞു മുറുക്കി. 47 റൺസെടുത്ത നിസങ്കക്കൊഴികെ മറ്റാർക്കും ശ്രീലങ്കൻ നിരയിൽ തിളങ്ങാനായില്ല. ഒടുവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ ശ്രീലങ്കക്ക് കഴിഞ്ഞുള്ളു.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ഓപ്പണർ സൗമ്യസർക്കാർ റൺസൊന്നുമെടുക്കാതെയും തൻസീദ് ഹസൻ മൂന്ന് റൺസുമെടുത്ത് പുറത്തായി. ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ കൂടി പുറത്തായതോടെ ബംഗ്ലാദേശ് പ്രതിസന്ധിയിലായി. എങ്കിലും 40 റൺസെടുത്ത ടോഹിഡ് ഹൃദോയിയും 36 റൺസെടുത്ത ലിറ്റൺ ദാസും ബംഗ്ലാദേശിന് ജയമൊരുക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sri Lanka vs Bangladesh Match
Next Story