Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗ്ലാ ഹിസ്റ്ററി
text_fieldsbookmark_border
ധാക്ക: ബംഗ്ലാദേശിനു മുന്നിൽ ചരിത്രത്തിൽ ആദ്യമായി പരമ്പര തോറ്റ് ശ്രീലങ്ക. രണ്ടാം ഏകദിനത്തിൽ മുഷ്ഫിഖുർ റഹിമിെൻറ സെഞ്ച്വറി മികവിൽ കളി പിടിച്ച ബംഗ്ലാദേശ് 103 റൺസിനാണ് ലങ്കയെ തോൽപിച്ചത്. മഴമൂലം തടസ്സപ്പെട്ട കളിയിൽ ഡക്വർത് ലൂയിസ് നിയമപ്രകാരമായിരുന്നു മത്സരം തീർപ്പാക്കിയത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് മുഷ്ഫിഖിെൻറ കരിയറിലെ എട്ടാം സെഞ്ച്വറി (125) മികവിൽ 246 റൺസെടുത്തു. എന്നാൽ, ശ്രീലങ്ക മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോൾ രണ്ടു തവണയാണ് മഴ കളിമുടക്കിയത്.
40 ഒാവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 141 റൺസിലെത്തിയപ്പോൾ വീണ്ടും മഴ വന്നതോടെ, ബംഗ്ലാദേശിനെ 103 റൺസിന് വിജയികളായി പ്രഖ്യാപിച്ചു. മെഹ്ദി ഹസനും മുസ്തഫിസുറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
Next Story

