Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബയോ ബബ്ള്‍ നിയന്ത്രണം...

ബയോ ബബ്ള്‍ നിയന്ത്രണം ലംഘിച്ച് കറക്കം; മൂന്നു ലങ്കന്‍ താരങ്ങൾക്ക്​ സസ്​പെൻഷൻ, നാട്ടിലേക്ക് തിരിച്ചയച്ചു

text_fields
bookmark_border
ബയോ ബബ്ള്‍ നിയന്ത്രണം ലംഘിച്ച് കറക്കം; മൂന്നു ലങ്കന്‍ താരങ്ങൾക്ക്​ സസ്​പെൻഷൻ, നാട്ടിലേക്ക് തിരിച്ചയച്ചു
cancel
camera_alt

ശ്രീലങ്കൻ ക്രിക്കറ്റ്​ താരങ്ങളായ കുശൽ മെൻഡിസ്​, നിരോഷൻ ഡിക്കെല്ല എന്നിവർ ബയോ ബബ്ള്‍ നിയന്ത്രണം ലംഘിച്ച് കറങ്ങുന്നതിന്‍റെ വീഡിയോ ദൃശ്യം

ലണ്ടൻ: ഇംഗ്ലണ്ടിൽ ബയോ ബബ്ൾ നിയന്ത്രണം ലംഘിച്ച്​ ചുറ്റിക്കറങ്ങിയ മൂന്ന് താരങ്ങൾക്കെതിരേ കർശന നടപടിയെടുത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. വൈസ് ക്യാപ്റ്റൻ കുശൽ മെൻഡിസ്​, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിരോഷൻ ഡിക്കെല്ല, ധനുഷ്ക ഗുണതിലക എന്നിവരെയാണ്​ സസ്​പെന്‍ഡ്​ ചെയ്​തത്​. മൂന്നുപേരെയും ശ്രീലങ്കയിലേക്ക്​ തിരിച്ചയക്കുകയും ചെയ്​തു.

ഡർഹാമിലൂടെ കോവിഡ്​ നിയന്ത്രണങ്ങൾ പാലിക്കാതെ ചുറ്റിക്കറങ്ങിയെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടിയെന്ന്​ ശ്രീലങ്ക ക്രിക്കറ്റ്​ സെക്രട്ടറി മോഹൻ ഡിസിൽവ പറഞ്ഞു. ഏകദിന പരമ്പരയുടെ ഭാഗമായാണ്​ ശ്രീലങ്കൻ ടീം ഇംഗ്ലണ്ടിലെത്തിയത്​. ചൊവ്വാഴ്ച ആദ്യ ഏകദിനം നടക്കുന്നതിന്​ മുമ്പാണ്​ മൂന്ന്​ താരങ്ങൾക്കെതിരെ നടപടിയുണ്ടായത്​.

കുശൽ മെൻഡിസ്​, നിരോഷൻ ഡിക്കെല്ല, ധനുഷ്ക ഗുണതിലക എന്നിവരെ ബയോ ബബ്​ൾ നിയന്ത്രണങ്ങൾ ലംഘിച്ചതിന്​ സസ്​പെൻഡ്​ ചെയ്യാൻ ശ്രീലങ്ക ക്രിക്കറ്റ്​ എക്​സിക്യൂട്ടീവ്​ കമ്മിറ്റി തീരുമാനിച്ചു. ഇവരെ ശ്രീലങ്കയിലേക്ക്​ തിരികെ അയക്കുകയും ചെയ്​തു' -മോഹൻ ഡിസിൽവ പറഞ്ഞു.



ഡർഹാമിലൂടെ കോവിഡ് നിയന്ത്രണങ്ങളൊന്നും പാലിക്കാതെ കുശൽ മെൻഡിസും നിരോഷൻ ഡിക്കെല്ലയും ചുറ്റിക്കറങ്ങുന്ന വീഡിയോ ട്വിറ്ററിൽ ​പ്രചരിച്ചിരുന്നു. ധനുഷ്ക ഗുണതിലക ഈ വീഡിയോയിൽ ഉണ്ടായിരുന്നില്ല. എന്നാൽ ധനുഷ്കയും ബയോ ബബ്ൾ ലംഘിച്ചതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് കണ്ടെത്തി.

ടീമംഗങ്ങൾക്ക്​ കാർഡിഫിൽ കറങ്ങുന്നതിന്​ അനുമതിയുണ്ടായിരുന്നു. Sri Lanka cricketers Kusal Mendis, Gunathilaka, Dickwella sent home after bio-bubble breach in UKഏറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സിറ്റിയായതിനാൽ ഡർഹാമിലേക്ക്​ പോകരുതെന്ന് ലങ്കൻ താരങ്ങൾക്ക് കർശന നിർദേശം നൽകിയിരുന്നതാണ്​. എന്നാൽ, താരങ്ങൾ ഇതു ലംഘിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kusal MendisDanushka Gunathilakasri lanka cricketNiroshan Dickwella
News Summary - Sri Lanka cricketers Kusal Mendis, Gunathilaka, Dickwella sent home after bio-bubble breach in UK
Next Story