Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ലോകതോൽവി';...

'ലോകതോൽവി'; ഏറ്റവുമധികം ഏകദിനം തോറ്റ റെ​ക്കോർഡ്​ ഇനി ശ്രീലങ്കക്ക്​, മറികടന്നത്​ ഇന്ത്യയെ

text_fields
bookmark_border
ലോകതോൽവി; ഏറ്റവുമധികം ഏകദിനം തോറ്റ റെ​ക്കോർഡ്​ ഇനി ശ്രീലങ്കക്ക്​, മറികടന്നത്​ ഇന്ത്യയെ
cancel

ലണ്ടൻ: കഴിഞ്ഞ ഏതാനും വർഷങ്ങളായി മോശം പ്രകടനം തുടരുന്ന ശ്രീലങ്കക്ക്​ നാണക്കേടിന്‍റെ പുതിയ റെക്കോർഡ്​ കൂടി. ഇംഗ്ലണ്ടിനെതിരെ വ്യാഴാഴ്​ച നടന്ന മത്സരത്തിൽ പരാജയപ്പെട്ടതോടെ ഏകദിന ചരിത്രത്തിൽ ഏറ്റവുമധികം മത്സരം തോറ്റ ടീമെന്ന റെക്കോർഡ്​ ശ്രീലങ്ക സ്വന്തമാക്കി. 428ാമത്​ തോൽവിയോടെ 427 എണ്ണത്തിന്‍റെ റെക്കോർഡ്​ ഉണ്ടായിരുന്ന ഇന്ത്യയെ ആണ്​ മറികടന്നത്​.

859 ഏകദിനങ്ങളിൽ കളിച്ച ​ശ്രീലങ്കക്ക്​ 390 വിജയവും 428 തോൽവിയുമാണുള്ളത്​. അഞ്ച്​ മത്സരങ്ങൾ ടൈ ആ​യപ്പോൾ 37 മത്സരങ്ങൾ ഫലമില്ലാതെയായി. ഇന്ത്യക്ക്​ 426 തോൽവികളുണ്ടെങ്കിലും 933 മത്സരങ്ങൾ കളിച്ചിട്ടുണ്ട്​. ശ്രീലങ്കയുടെ വിജയശരാശരി47.74 ആണെങ്കിൽ ഇന്ത്യയുടേത്​ 54.67ആണ്​. ഇന്ത്യ 516 വിജയം സ്വന്തമാക്കിയപ്പോൾ ഒൻപത്​ മത്സരം ടൈയിൽ കലാശിച്ചു.

414 ഏകദിന തോൽവികളുള്ള പാകിസ്​താനാണ്​ ഇക്കാര്യത്തിൽ മൂന്നാമത്​. 933 മത്സരങ്ങളിൽ നിന്നും 490 വിജയമാണ്​ പാകിസ്​താനുള്ളത്​. ഒൻപത്​ മത്സരങ്ങൾ ടൈ ആയ പാകിസ്​താന്‍റെ വിജയ ശരാശരി 54.16 ആണ്​.

828 ഏകദിനങ്ങളിൽ നിന്നും 384 തോൽവിയുള്ള വെസ്റ്റ്​ ഇൻഡീസാണ്​ നാലാമത്​. 404 വിജയമുള്ള വെസ്റ്റ്​ ഇൻഡീസിന്‍റെ വിജയ ശരാശരി 51.25 ആണ്​. 63.77 വിജയ ശരാശരിയുള്ള ദക്ഷിണാഫ്രിക്കയാണ്​ ശതമാനക്കണക്കിൽ മുന്നിൽ. എന്നാൽ ദക്ഷിണാഫ്രിക്കക്ക്​ ഇ​തുവരെയും ലോകകപ്പ്​ ജയിക്കാനായില്ലെന്നത്​ മറ്റൊരു കൗതുകമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian cricket teamSri Lankaodi cricket
News Summary - Sri Lanka create world record for most losses in ODI cricket
Next Story