Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐ.പി.എൽ: നടരാജൻ കോവിഡ്​ പോസിറ്റീവ്​; ​മത്സരം മുടങ്ങില്ല
cancel
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ: നടരാജൻ...

ഐ.പി.എൽ: നടരാജൻ കോവിഡ്​ പോസിറ്റീവ്​; ​മത്സരം മുടങ്ങില്ല

text_fields
bookmark_border

ദുബൈ: സൺറൈസേ​ഴ്​സ്​ ഹൈദരാബാദ്​ താരം ടി നടരാജന്​ കോവിഡ്​ പോസിറ്റീവ്​ സ്​ഥിരീകരിച്ചെങ്കിലും ഇന്നത്തെ മത്സരം മുടങ്ങില്ലെന്ന്​ അധികൃതർ വ്യക്​തമാക്കി. ബുധനാഴ്​ച രാത്രി 7.30ന്​ ദുബൈ സ്​റ്റേഡിയത്തിൽ ​ഡെൽഹി ക്യാപ്പിറ്റലുമായാണ്​ മത്സരം. എന്നാൽ, നടരാജന്​ പുറമെ അദ്ദേഹവുമായി ഇടപഴകിയ ആറ്​ പേരെ കൂടി ഐസോലേഷനിലാക്കി.​

നടരാജന്​ പോസിറ്റീവാണെങ്കിലും രോഗലക്ഷണങ്ങളൊന്നുമില്ല. ഇദ്ദേഹവുമായി ഇടപഴകിയ ഓൾ റൗണ്ടർ വിജയ്​ ശങ്കർ, ടീം മാനേജർ വിജയ്​ കുമാർ, ​ഫിസിയോ തെറാപിസ്​റ്റ്​ ശ്യാം സുന്ദർ, ഡോ. അഞ്​ജന വന്നൻ, ലോജിസ്​റ്റിക്​ മാനേജർ തുഷാർ ഖേദ്​കർ, നെറ്റ്​ ബൗളർ പെരിയസ്വാമി ഗണേശൻ എന്നിവരെയാണ്​ ഐസോലേഷനിലാക്കിയത്​. ഇവർക്കും രോഗലക്ഷണങ്ങളില്ല. ഇവരെയെല്ലാം ​ബുധനാഴ്​ച രാവി​െല കോവിഡ്​ പരിശോധന നടത്തിയെങ്കിലും എല്ലാവരും നെഗറ്റീവാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SRH​Covid 19T NatarajanIPL 2021
News Summary - SRH Player T Natarajan in isolation after testing positive for Covid-19
Next Story